നിങ്ങൾക്കുമാകാം ഒരു Chartered Accountant!|Malayalam|Elance
നിങ്ങൾക്കുമാകാം ഒരു Chartered Accountant!

നിങ്ങൾക്കുമാകാം ഒരു Chartered Accountant!

ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ കുതിച്ചുയരുന്ന വാർത്തകൾ നമ്മൾ ദിനംപ്രതി കേൾക്കുന്നതാണ്. നമ്മുടെ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ ഒരു സാമ്പത്തിക വിദഗ്ദ്ധൻ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ. സമൂഹത്തിൽ വലിയ ബഹുമാനം അർഹിക്കുന്ന, സാമ്പത്തിക മേഖലയിലെ  ഉയർന്ന പദവികളിലേക്ക് എത്താൻ എന്താണ് മാർഗം?  

Chartered Accountant!  

100% ജോലി സാധ്യതയും ആകർഷകമായ ശമ്പളവും ലഭിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടൻറ് എന്ന സ്വപ്ന പദവി നിങ്ങൾക്കും സ്വന്തമാക്കാം. +2 കഴിഞ്ഞവർക്കും, ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നവർക്കും, ഡിഗ്രി കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവർക്കും CA ഒരു best career option ആണ്. രാജ്യത്തെ ഏറ്റവും prestigious ആയ പദവികളിലേക്ക് നിങ്ങളെ എത്തിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സിനെ പറ്റി കൂടുതൽ അറിയാം!

ഉള്ളടക്കം

  1. എന്താണ് ICAI
  2. എന്താണ് ഒരു Chartered Accountant-ൻറെ ജോലി?
  3. CA പഠിക്കാൻ വേണ്ട അടിസ്ഥാന യോഗ്യതകൾ എന്തെല്ലാം?
  4. CA സിലബസ്
  5. Article ship എന്നാൽ എന്ത്?
  6. CA പരീക്ഷാ ഘടനയും കാലയളവും
  7. തൊഴിൽ സാധ്യതകൾ
  8. CA: ഇനി വെറുമൊരു സ്വപ്നമല്ല!
  9. Frequently Asked Questions

1. എന്താണ് ICAI?

നമ്മുടെ രാജ്യത്തെ financial accounting-നെയും auditing-നെയും നിയന്ത്രിക്കുന്നതിനായി parliament പാസ്സാക്കിയ നിയമപ്രകാരം 1949-ൽ രൂപീകൃതമായ ഒരു statutory body ആണ് Institute of Chartered Accountants of India അഥവാ ICAI. Chartered Accountancy course (CA) നടത്തുകയും, Chartered accountant-മാരുടെ തൊഴിൽപരമായ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ICAI-യുടെ പ്രധാന ഉത്തരവാദിത്തം.

2. എന്താണ് ഒരു Chartered Accountant-ൻറെ ജോലി?

ദിവസം തോറും നവീനമായ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ ഒരു Chartered accountant-ൻറെ പങ്ക് വളരെ വലുതാണ്. ഒരു സ്ഥാപനത്തിലെ Accounting, Auditing , Taxation തുടങ്ങിയ ജോലികൾ ചെയ്യുന്നത് Chartered accountant-മാരാണ്. സ്ഥാപനങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ എഴുതുകയും ഫിനാൻഷ്യൽ റിപ്പോർട്ടുകൾ തയ്യാറാക്കുകയും ആദായ നികുതി , വിൽപ്പന നികുതി, സേവന നികുതി, റിട്ടേണുകൾ തയ്യാറാക്കുന്നതടക്കമുള്ള taxation ജോലികളും, auditing-ഉം ഉൾപ്പടെയുള്ള നിരവധിയായ ജോലികളാണ് ഒരു Chartered accountant നിർവഹിക്കേണ്ടത്. ആഴത്തിലുള്ള Analytical skill-ഉം problem-solving skill-മുള്ള ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു Commerce professional course ആണ് CA.

3. CA പഠിക്കാൻ വേണ്ട അടിസ്ഥാന യോഗ്യതകൾ എന്തെല്ലാം?

വിദ്യാർത്ഥികൾക്ക് 2 രീതിയിൽ CA-ക്ക് പ്രവേശനം നേടാൻ സാധിക്കും. അതിൽ ആദ്യത്തേതാണ് Foundation റൂട്ട്. +2 കഴിഞ്ഞ ഏതൊരു വിദ്യാർത്ഥിക്കും Foundation എക്സാമിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. രണ്ടാമത്തെ റൂട്ട് ഡയറക്റ്റ് എൻട്രിയാണ്. CA intermediate ലെവെലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്ന റൂട്ടാണിത്.

CA Foundation:

ഏത് സ്ട്രീമിലും +2 പാസ്സായ ഏതൊരാൾക്കും CA Foundation admission എടുക്കാവുന്നതാണ്. മെയിലും നവംബറിലുമാണ് Foundation എക്സാമിന് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സമയം. രെജിസ്ട്രേഷനും എക്സാമിനുമായി കുറഞ്ഞത് 4 മാസത്തെ വ്യത്യാസം ഉണ്ടാവണമെന്ന് മാത്രം.

CA Intermediate:

Foundation, Degree, CS Executive and CMA intermediate ലെവലുകൾ കഴിഞ്ഞുവരുന്നവർക്ക് CA intermediate ലെവെലിലേക്ക് നേരിട്ട് അഡ്മിഷൻ ലഭിക്കുന്നതാണ്. ബി.കോം പോലുള്ള commerce-based subjects പഠിച്ച് അഡ്മിഷൻ എടുക്കുന്നവർക്ക് ഡിഗ്രിക്ക് 55% മാർക്കും  മറ്റ് വിഷയങ്ങൾ പഠിച്ചവർക്ക് 60% മാർക്കും നിർബന്ധമാണ്.

CA Final:

CA Intermediate level പാസ് ആയി 3 വർഷത്തെ ആർട്ടിക്കിൾ ഷിപ്പും പൂർത്തിയാക്കിയാൽ ഫൈനൽ എക്സാം അറ്റൻഡ് ചെയ്യാവുന്നതാണ്.

4. CA Syllabus

ഫൌണ്ടേഷൻ, ഇന്റർമീഡിയറ്റ് , ഫൈനൽ എന്നിങ്ങനെ 3 ലെവലുകളിലായാണ് CA കോഴ്സ് നടത്തുന്നത്. 

1. CA Foundation: 4 പേപ്പറുകൾ പഠിച്ച് പാസ്സായാൽ foundation കോഴ്സ് പൂർത്തിയാക്കാൻ സാധിക്കും. +2-വിന് ഏത് വിഷയം പഠിച്ച കുട്ടിക്കും ഫൗണ്ടേഷന് അഡ്മിഷൻ എടുക്കാമെങ്കിലും +2 Commerce പഠിച്ച ഒരു കുട്ടിയെ സംബന്ധിച്ച് ഈ 4 പേപ്പറുകൾ എഴുതി പാസ്സാവാൻ താരതമ്യേന എളുപ്പമാണ്.

  • പേപ്പർ 1 – Principles and practice of accounting 
  • പേപ്പർ 2 – Business laws and business correspondence and reporting
  • പേപ്പർ 3 – Business mathematics, logical reasoning, and statistics
  • പേപ്പർ 4 – Business economics and business and commercial knowledge

2. CA Intermediate: പ്രൊഫഷണൽ പ്രാക്ടിസിനു വേണ്ട രീതിയിൽ ഒരു വിദ്യാർത്ഥിയെ സജ്ജമാക്കുന്ന വ്യത്യസ്ത വിഷയങ്ങളാണ് ഈ ലെവലിൽ പഠിക്കാനുള്ളത്. ഇതിൽ പ്രധാനമായും 2 ഗ്രൂപ്പുകളാണുള്ളത്.

ഗ്രൂപ്പ് I:

  • പേപ്പർ 1: Accounting
  • പേപ്പർ 2: Corporate and Other Laws
  • പേപ്പർ 3: Cost and Management Accounting
  • പേപ്പർ 4: Taxation

ഗ്രൂപ്പ് II: 

  • പേപ്പർ 5: Advanced Accounting
  • പേപ്പർ 6: Auditing and Assurance
  • പേപ്പർ 7: Enterprise Information Systems & Strategic Management
  • പേപ്പർ 8: Financial Management & Economics for Finance

3.   CA Final: CA കോഴ്‌സിലെ ഏറ്റവും അവസാന ഘട്ട പരീക്ഷ എന്ന നിലയ്ക്ക് ഫൈനൽ എക്സാം വളരെ ബുദ്ധിമുട്ടേറിയതാണ്. ഈ ഘട്ടത്തിലും 2 ഗ്രൂപ്പുകളാണുള്ളത്.

ഗ്രൂപ്പ് I:

  • പേപ്പർ 1: Financial Reporting
  • പേപ്പർ 2: Strategic Financial Management
  • പേപ്പർ 3: Advanced Auditing and Professional Ethics
  • പേപ്പർ 4: Corporate and Economic Laws

ഗ്രൂപ്പ് II:

  • പേപ്പർ 5: Strategic Cost Management and Performance Evaluation
  • പേപ്പർ 6: Elective Paper (Options include Risk Management, International Taxation, etc.)
  • പേപ്പർ 7: Direct Tax Laws and International Taxation
  • പേപ്പർ 8: Indirect Tax Laws

5. Article ship എന്നാൽ എന്ത്?

CA course-ൻറെ ഏറ്റവും പ്രധാന കടമ്പയായ Article ship ചെയ്യേണ്ട സമയം 3 വർഷമാണ്. ഒരു practicing chartered accountant-ൻറെ കീഴിൽ ഒരു CA വിദ്യാർത്ഥിക്ക് കിട്ടുന്ന ഏറ്റവും ഉപയോഗപ്രദമായ 3 വർഷങ്ങളാണിവ. പഠിച്ച കാര്യങ്ങൾ ചെയ്തു പഠിക്കാനും അത് നമ്മുടെ ജോലിയിൽ എങ്ങനെ പ്രയോഗിക്കുന്നു എന്ന് മനസ്സിലാക്കാനും ഈ സമയം പ്രയോജനപ്പെടുത്താവുന്നതാണ്.  Accounting, Auditing, Taxation തുടങ്ങി ഒരു Chartered Accountant ചെയ്യേണ്ട basic കാര്യങ്ങൾ മുതൽ advanced കാര്യങ്ങൾ വരെ ചെയ്തു പഠിക്കാൻ ഇതിലൂടെ ഒരു CA വിദ്യാർത്ഥിക്ക് കഴിയുന്നു. Intermediate level exam-ലെ ഏതെങ്കിലും ഒരു ഗ്രൂപ്പ് exams ക്ലിയർ ചെയ്താൽ മാത്രമേ Article ship ചെയ്യാൻ സാധിക്കൂ. Intermediate ലെവലിൽ ഏതെങ്കിലും exams പാസ് ആവാൻ ഉണ്ടെങ്കിൽ ഈ സമയം അതിനുപയോഗിക്കാവുന്നതാണ്.

6. CA പരീക്ഷാ ഘടനയും കാലയളവും

3 ലെവലുകളിലായി നടത്തപ്പെടുന്ന CA കോഴ്സ് പൂർത്തിയാക്കുന്നതിന് കുറഞ്ഞത് 4 മുതൽ 5 വർഷം വരെ എടുക്കും. Foundation-ലെ 4 പേപ്പറുകളിൽ ഓരോന്നിനും 100-ൽ 40 വീതം മാർക്ക് നേടി, മൊത്തം 400-ൽ 200 മാർക്ക് നേടിയാലേ കോഴ്സ് പാസ് ആകൂ. Foundation പാസ്സായ കുട്ടികൾ 8 മാസത്തെ intermediate കോഴ്സ് പൂർത്തിയാക്കി Orientation പ്രോഗ്രാമും, Integrated Course on Information Technology and Soft Skills (ICITSS) ക്ലാസുകളും അറ്റൻഡ് ചെയ്യണം. ശേഷം 4 ആഴ്ചത്തെ ട്രെയിനിങ് കഴിഞ്ഞ് intermediate exam-ന് തയ്യാറെടുക്കാവുന്നതാണ്. സിംഗിൾ ഗ്രൂപ്പോ ഡബിൾ ഗ്രൂപ്പോ പാസ് ആയ ശേഷം ആർട്ടിക്കിൾ ഷിപ് ട്രെയിനിങ് തുടങ്ങാം. 3 വർഷത്തെ ആർട്ടിക്കിൾ ഷിപ് ട്രെയിനിങ് കഴിഞ്ഞ ശേഷം 2 ഗ്രൂപ്പുകളും പാസ്സായി ഫൈനൽ എക്സാം എഴുതാവുന്നതാണ്‌.   

  1. CA Foundation: 4 മാസം (+2 കഴിഞ്ഞ കുട്ടികൾക്ക് )  
  2. CA Intermediate: ഓരോ ഗ്രൂപ്പിനും 8-10 മാസം
  3. Articleship: 3 വർഷം
  4. CA Final: ആർട്ടിക്കിൾ ഷിപ്പിന്‌ ശേഷം 1 വർഷം.

ആകെ കാലയളവ്: ഏകദേശം 4 മുതൽ 5 വർഷംവരെ.

7. തൊഴിൽ സാധ്യതകൾ

CA കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ഒരാൾക്ക് വ്യത്യസ്ത മേഖലകളിലായി നിരവധി തൊഴിൽ അവസരങ്ങളാണ് ലഭിക്കുക. അവയിൽ ചിലത് താഴെ ചേർക്കുന്നു.

1. പബ്ലിക് പ്രാക്ടീസ്  

  • Taxation  
  • Audit and Assurance  
  • Consultancy  

2. കോർപ്പറേറ്റ് സെക്ടർ

  • Internal Auditing  
  • Financial Accounting  
  • Financial Management 

3. ഗവണ്മെന്റ് ആൻഡ് പബ്ലിക് സെക്ടർ

  • Government Departments  
  • Public Sector Undertakings (PSUs)  

4. ഫിനാൻഷ്യൽ ഇൻസ്ടിട്യൂഷൻസ്

  • Banks: Managing financial records, compliance, and risk management.  
  • Investment Firms  

5. റിസർച്ച്

  • Teaching  
  • Research  

6. ആഗോള അവസരങ്ങൾ

  •   Global firms

7. സംരംഭകത്വം

  • Starting a CA firm  
  • Financial Advisory Services  

8. CA: ഇനി വെറുമൊരു സ്വപ്നമല്ല!

3 ലെവലുകളിലായി നടത്തപ്പെടുന്ന എക്സാമും 3 വർഷത്തെ നിർബന്ധിത ആർട്ടിക്കിൾ ഷിപ്പും, രാജ്യത്തിനകത്തും പുറത്തും ജോലി സാധ്യതകൾ അനവധിയുള്ള ഒരു പ്രൊഫഷണൽ അക്കൗണ്ടന്റ് ആയി  നിങ്ങളെ ഒരുക്കുന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിധ ഫിനാൻഷ്യൽ പദവികളിലേക്ക് നിങ്ങളെ എത്തിക്കുമെന്നത് തന്നെയാണ് CA ജോലിയുടെ ഏറ്റവും വലിയ ആകർഷണം. കൂടാതെ ഏറ്റവും മികച്ച സാലറിയും സമൂഹത്തിൽ എല്ലാവരും ബഹുമാനിക്കുന്ന ഒരു ജോലിയുമാണ് CA എന്ന നിലയിൽ നിങ്ങളെ കാത്തിരിക്കുന്നത്.  കണക്കുകൾ അനുസരിച്ച് നിലവിൽ രാജ്യത്തിന് ആവശ്യമായ Chartered Accountant-മാരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ 100% ജോലി  സാധ്യതയുള്ളതും മികച്ച സാലറി സ്വന്തമാക്കാൻ കഴിയുന്നതുമായ  ചാർട്ടേർഡ് അക്കൗണ്ടൻറ് പദവിയിലേക്ക് നിങ്ങളെ  എത്തിക്കാൻ Elance പോലൊരു മികച്ച സ്ഥാപനം തന്നെ വേണം.  CA All India rank holders ക്ലാസുകൾ നയിക്കുന്ന Elance-ൽ തന്നെ join ചെയ്യൂ, നിങ്ങളുടെ സ്വപ്ന ജോലിയിലേക്ക് ചുവടുവെക്കൂ!

9. FREQUENTLY ASKED QUESTIONS 

1. CA-യുടെ full form എന്താണ്? 

Chartered Accountant എന്നാണ് CA-യുടെ full form. നമ്മുടെ രാജ്യത്തെ financial accounting-നെയും auditing-നെയും നിയന്ത്രിക്കുന്നതിനായി parliament പാസ്സാക്കിയ നിയമപ്രകാരം 1949-ൽ രൂപീകൃതമായ  Institute of Chartered Accountants of India അഥവാ ICAI ആണ്  Chartered Accountancy course (CA) നടത്തുകയും , Chartered accountant-മാരുടെ തൊഴിൽപരമായ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്നത്.

2. CA പാസ് ആവാൻ എത്ര വർഷമെടുക്കും?

3 ലെവലുകളിലായി നടത്തപ്പെടുന്ന CA course പൂർത്തിയാക്കാൻ കുറഞ്ഞത് 4  മുതൽ 5 വർഷം വരെ എടുക്കും.

3. CA എക്സാമിന് എത്ര ലെവലുകൾ ഉണ്ട്? 

 Foundation , Intermediate , Final എന്നിങ്ങനെ 3 ലെവലുകളിലായാണ് CA course നടത്തുന്നത്.

4. CA പാസ് ആവാൻ Article ship നിർബന്ധമാണോ?  

അതെ, 3 ലെവലുകളിലായി നടത്തപ്പെടുന്ന CA course പൂർത്തിയാക്കുവാൻ 3  വർഷത്തെ article ship നിർബന്ധമായും ചെയ്യണം.

We’re Featured On

Recognized by leading media houses for our commitment to quality education and student success.

Hey there! Got a question? We're just a message away!

3