
ജോലി നഷ്ടപ്പെടുത്താതെ Career Upgrade ചെയ്യാൻ CMA USA
ഉയര്‍ന്ന ശമ്പളത്തോടെ ഒരു പ്രൊഫഷണല്‍ കരിയര്‍ നേടാനാഗ്രഹിക്കുന്ന ചെറുപ്പക്കാർക്കുള്ള ഏറ്റവും നല്ല കരിയർ ഓപ്ഷനാണ് CMA USA. എന്നാൽ, നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് ഒരു കോഴ്സ് എടുത്ത് പഠിക്കുക എന്നത് ഭൂരിഭാഗം പേർക്കും സാധിക്കാത്ത കാര്യമാണ്. നിലവിലെ വരുമാന മാർഗ്ഗമായ ജോലി പൂര്‍ണ്ണമായി ഉപേക്ഷിക്കാനാവാതെ, ആഗ്രഹിച്ച ഭാവി സ്വന്തമാക്കാൻ കഴിയാത്ത നിരവധി യുവതീ യുവാക്കൾ നമുക്കിടയിലുണ്ട്. അവർക്കുള്ള ഏറ്റവും ഫലപ്രദമായ ഉപാധിയാണ് ഗ്ലോബൽ കോമേഴ്സ് പ്രൊഫഷണല്‍ കോഴ്സ് ആയ CMA USA ഓണ്‍ലൈനായി പഠിക്കുക എന്നത്.
ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ പഠിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അച്ചടക്കവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ CMA USA പാസ്സ് ആകാൻ കഴിയും. ഒരു സെർട്ടിഫൈഡ് മാനേജ്മെൻറ് അക്കൗണ്ടന്റിന് മറ്റുള്ളവരെക്കാൾ 43%-ത്തിലധികം ശമ്പള വർധനവ് ഉണ്ടാകുമെന്നാണ് USA ആസ്ഥാനമായ ഇൻസ്റ്റിട്യൂഷൻ ഓഫ് മാനേജ്മെൻറ് അക്കൗണ്ടന്റ്സ് അഥവാ IMA-യുടെ കണക്കുകൾ പറയുന്നത്. അതുകൊണ്ടുതന്നെ CMA USA പഠിക്കാനെടുക്കുന്ന സമയം, ജീവിതകാലത്തേക്കുള്ള ഒരു മുതൽക്കൂട്ടായിരിക്കും.CMA USA-യുടെ കോഴ്സ് ഘടനയും കരിയർ സാധ്യതകളും ഓൺലൈൻ കോഴ്സിൻറെ വിശദാ൦ശങ്ങളും പരിശോധിക്കാം.
ഉള്ളടക്കം:
2. CMA USA ഒരുക്കുന്ന കരിയര്‍ സാധ്യതകള്‍
3. ജോലിയോടൊപ്പം CMA USA പഠനം സാധ്യമോ?
4. CMA USA: Online പഠനത്തിന് Elance
1.CMA USA സിലബസും കാലയളവും
ഇന്ത്യയുൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ ജോലി സാദ്ധ്യതകൾ ഉള്ള CMA USA-ക്ക് enroll ചെയ്യുവാനുള്ള അടിസ്ഥാന യോഗ്യത +2 ആണ്. എന്നാൽ ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി കൂടി പാസ്സ് ആയാലെ ഔദ്യോഗികമായി Certified Management Accountant ആകാൻ സാധിക്കൂ. ഒന്നുമുതൽ 2 വർഷമാണ് CMA USA പൂർത്തിയാക്കാനെടുക്കുന്ന ഏകദേശ കാലയളവ്. ഈ സമയംകൊണ്ട് 2 പാർട്ടുകളിലായി വിഭജിച്ചിരിക്കുന്ന സിലബസ് പാസ്സായിരിക്കണം. സിലബസിലെ ആദ്യ ഭാഗത്തിൽ Analytics, Financial Planning എന്നിവയ്ക്കാണ് മുൻതൂക്കം നല്‍കുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ Strategic Financial Management-നാണ് കൂടുതൽ പ്രാധാന്യം.
Part 1 : Performance, Financial Planning, and Analytics
- External Financial Reporting Decisions
- Planning, Budgeting and Forecasting
- Performance Management
- Cost Management
- Internal Controls
- Technology and Analytics
Part 2 : Strategic Financial Management
- Financial Statement Analysis
- Corporate Finance
- Decision Analysis
- Risk Management
- Investment Decisions
- Professional Ethics
4 മണിക്കൂർ നീണ്ടുനിൽക്കുന്ന CMA USA exam-ൽ Multiple Choice ചോദ്യങ്ങൾക്ക് പുറമെ 2 essay questions- നും ഉത്തരം നൽകേണ്ടതായിട്ടുണ്ട്. ഇതിൽ 500 മാർക്കിൽ 360 മാർക്ക് നേടിയാൽ മാത്രമേ എക്സാം പാസ്സ് ആവുകയുള്ളൂ.
2. CMA USA ഒരുക്കുന്ന കരിയര്‍ സാധ്യതകള്‍
മുകളിൽ സൂചിപ്പിച്ചതുപോലെ 150+ രാജ്യങ്ങളിൽ അക്കൗണ്ടിംഗ് & ഫിനാൻസ് മേഖലകളിൽ ഉയർന്ന ജോലി ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച കോഴ്സാണ് CMA USA. സിലബസിൽ പ്രതിപാദിച്ചതുപോലെ CMA USA പ്രധാനമായും ഊന്നല്‍ കൊടുക്കുന്നത് Budgeting, Cost Management, Financial Statement Analysis, Risk Management തുടങ്ങിയവയ്ക്കാണ്. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ ആഴത്തിലുള്ള അറിവു നേടുന്നത് ലോകോത്തര കമ്പനികളിലെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കോസ്റ്റ് അക്കൗണ്ടന്റ്, ഫിനാന്‍സ് മാനേജര്‍ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്കെത്താന്‍ പഠിതാക്കളെ സഹായിക്കുന്നു. ഇത്തരത്തില്‍ 4 മുതല്‍ 9 ലക്ഷം വരെ തുടക്ക ശമ്പളത്തില്‍ ബിഗ് ഫോര്‍ ഉള്‍പ്പെടെയുള്ള ലോകത്തെ പ്രമുഖ എം.എന്‍.സികളിലും ഗ്ലോബല്‍ കോര്‍പ്പറേഷനുകളിലും കരിയര്‍ ആരംഭിക്കാന്‍ CMA USA പഠനം സഹായിക്കുന്നു.
3. ജോലിയോടൊപ്പം CMA USA പഠനം സാധ്യമോ?
മറ്റ് പ്രൊഫഷണൽ കോഴ്സുകളിൽ നിന്നും വ്യത്യസ്തമായി CMA USA-ക്ക് വെറും രണ്ട് പരീക്ഷകൾ മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ജോലിയോടൊപ്പം ഒഴിവു സമയങ്ങളിൽ പഠിച്ച് പരീക്ഷ പാസ്സ് ആകാനുള്ള സാധ്യതകൾ കൂടുതലാണ്. വര്‍ഷത്തില്‍ മൂന്നുതവണ CMA USA പരീക്ഷകള്‍ നടക്കുന്നുവെന്നതാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കു മുന്നിലെ മറ്റൊരു വലിയ സാധ്യത. ജോലിയെയും വ്യക്തി ജീവിത്തതെയും അല്പംപോലും ബാധിക്കാത്തവിധത്തില്‍ ഏതു സമയത്ത് പരീക്ഷയെഴുതണമെന്ന് അവര്‍ക്കുതന്നെ തീരുമാനമെടുക്കാൻ കഴിയും. എപ്പോള്‍ പഠിക്കണമെന്നു തീരുമാനിക്കുന്നതുപോലെത്തന്നെ എപ്പോള്‍ പരീക്ഷയെഴുതണമെന്നു തീരുമാനിക്കാനും കഴിയുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് CMA USA നേടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
CMA USA സര്ട്ടിഫിക്കേഷന് ലഭിക്കാന്‍ മാനേജ്മെന്റ് അക്കൗണ്ടിംഗ് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് മേഖലയില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷത്തെ വര്‍ക്ക് എക്സ്പീരിയന്‍സ് നിര്‍ബന്ധമാണ്. പരീക്ഷയ്ക്കു മുമ്പോ ശേഷമോ ഇത് നേടാവുന്നതാണ്. പരീക്ഷയ്ക്കു ശേഷമാണെങ്കില്‍ ഏഴു വര്‍ഷത്തിനുള്ളില്‍ വര്‍ക്ക് എക്സപീരിയന്‍സ് നേടിയാല്‍ മതിയാകും. അതുകൊണ്ടുതന്നെ CMA USA പാസ്സാകാൻ നിലവിലെ ജോലി ഒരു തടസ്സമാവില്ല. ഇത്തരത്തിൽ മറ്റൊരു പ്രൊഫഷണൽ കോഴ്സുകള്‍ക്കും ലഭ്യമല്ലാത്ത ഇളവുകള്‍ വർക്കിംഗ് പ്രൊഫെഷണലുകളെ സംബന്ധിച്ചിടത്തോളം CMA USA പഠിക്കാൻ സഹായകരമാവുന്നു.
4. CMA USA: Online പഠനത്തിന് Elance
പ്രൊഫഷണല്‍ സ്കില്സിനോടൊപ്പം കരിയറിലും ഉയര്‍ച്ച നേടാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്ന ഒരു ഗ്ലോബൽ കോമേഴ്സ് പ്രൊഫഷണൽ കോഴ്സാണ് CMA USA. ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഏറ്റവുമധികം റാങ്ക് ജേതാക്കളെ സൃഷ്ടിച്ച Elance ആണ് നിങ്ങൾക്കുമുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷൻ. USA ആസ്ഥാനമായ IMA ഗുണമേന്മയുള്ള വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് നൽകുന്ന ഉയർന്ന അംഗീകാരമായ സിൽവർ അപ്പ്രൂവൽ ലഭിച്ച Elance-ലെ പ്രഗത്ഭരായ അധ്യാപകർ ഉൾപ്പെടുന്ന ഇവിടത്തെ അക്കാദമിക ഘടനയും, പ്രായോഗിക പരിശീലനത്തിൽ ഊന്നിയ പഠന രീതിയും എടുത്തുപറയേണ്ടതാണ്.
- 4.1. 24*7 പഠനത്തിന് ELANT App : CMA USA ഓണ്‍ലൈനായി പഠിക്കുമ്പോള്‍ തത്സമയ ക്ലാസുകളെ മാത്രം ആശ്രയിക്കേണ്ടതില്ല എന്നതാണ് ഇലാന്‍സ് ഉദ്യേഗാര്ത്ഥികള്ക്കായി ഒരുക്കുന്ന ഏറ്റവും വലിയ സൗകര്യം. ഇലാന്‍സ് വികസിപ്പിച്ച Gamified learning with AI powered learning app ആയ Elant App വഴി 24*7 പഠനമാണ് പഠിതാക്കള്‍ക്കു സാധ്യമായിട്ടുള്ളത്. എല്ലാ ലൈവ് ക്ലാസ്സുകളുടെയും റെക്കോര്‍ഡഡ് സെഷനുകളും Elant App - ല്‍ ലഭ്യമാണെന്നതിനാല്‍ ജോലി ചെയ്യുന്നവര്‍ക്ക് ദിവസത്തിലെ സാധ്യമായ ഏതു സമയത്തും പഠനം നടത്താവുന്നതാണ്. അതോടൊപ്പംതന്നെ സംശയനിവാരണത്തിനും, പരീക്ഷാ പരിശീലനത്തിനും, മുന്‍ വര്‍ഷ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്തു പഠിക്കുന്നതിനുമെല്ലാമുള്ള സൗകര്യങ്ങള്‍ Elant App - ലുണ്ട്.
- 4.2. Academic Structure: 8 വർഷത്തിലധികം അധ്യാപന പരിചയമുള്ള യോഗ്യരായ teachers, Faculties- Mentors- Coordinators- Student psychology Counsellors എന്നിവരടങ്ങുന്ന 4 level support system. കുട്ടികളുടെ അക്കാദമിക് വളർച്ചയും വ്യക്തിഗത പുരോഗതിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള നിരവധി പ്രോഗ്രാമുകൾ എന്നിവയെല്ലാം ചേർന്നതാണ് Elance-ലെ വിദ്യാഭ്യാസ ഘടന.
- 4.3. Elance Prime & Prime+ : പ്രായോഗിക പരിശീലനത്തിലൂടെ ഇൻഡസ്ട്രി റെഡിയായി വിദ്യാർത്ഥികളെ ഒരുക്കുന്ന Elance-ൻ്റെ പ്രത്യേക പ്രോഗ്രാമാണ് PRIME & PRIME+. Practical learning-നു പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് industry-relevant ട്രെയിനിംങ്, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കേഷനുകള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് 150 -ലധികം മണിക്കൂറുകള്‍ നീളുന്ന പ്രായോഗിക പരിശീലന ക്ലാസുകൾ ഉൾപ്പെടുന്ന Prime+. Finance, Data analytics, Business communication, Career development തുടങ്ങിയ പ്രധാന മേഖലകള്‍ ഉള്‍പ്പെടുന്ന 10+ add-on സര്‍ട്ടിഫിക്കേഷനുകളും ഇതിലുണ്ട്.
- 4.4. Life at Elance : പഠനം ഓൺലൈൻ ആണെങ്കിലും ക്യാമ്പസ്സിലെ വിവിധ ആഘോഷ പരിപാടികളിൽ ഓൺലൈൻ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്താൻ Elance ശ്രദ്ധ ചെലുത്താറുണ്ട്. Annual Meet ആയ Elan Festa, Sports meet, വിവിധ Cultural programs എന്നിവയിലെല്ലാം ഓൺലൈൻ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.
4 ലെവൽ സപ്പോർട്ട് സിസ്റ്റത്തിലൂടെ അക്കാദമികമായും, വിവിധ പദ്ധതികളിലൂടെ വ്യക്തിപരമായും, ആഘോഷ പരിപാടികളിലൂടെ സാംസ്കാരികപരമായും, വിദ്യാർത്ഥികളെ വളർത്തിക്കൊണ്ടുവരാൻ Elance ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ 87% കുട്ടികളെയും ലോകോത്തര MNC-കളിൽ ജോലിയിൽ എത്തിക്കാനും ഇതിനോടകം Elance-നു സാധിച്ചു.
5. ജോലി നഷ്ടപ്പെടുത്താതെ Career Upgrade ചെയ്യാം!
ഇന്ത്യയിലുൾപ്പെടെ 150+ രാജ്യങ്ങളിലെ ഉയർന്ന Accounting ജോലികളാണ് ഒരു സെർട്ടിഫൈഡ് മാനേജ്മെൻറ് അക്കൗണ്ടന്റിനെ കാത്തിരിക്കുന്നത്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഉൾപ്പെടെയുള്ള ഉയർന്ന തസ്തികളിൽ ജോലി ആഗ്രഹിക്കുന്ന ആർക്കും +2 അടിസ്ഥാന യോഗ്യതയായ CMA USA പഠനം ആരംഭിക്കാവുന്നതാണ്. നിലവിലെ ജോലി നഷ്ടപ്പെടുത്താതെതന്നെ ലോകത്തെവിടെയിരുന്നും ഓൺലൈൻ ആയി പഠിക്കാൻ കഴിയുമെന്നതാണ് CMA USA-യുടെ ഏറ്റവും വലിയ പ്രത്യേകത. Practical based learning methodology-ലൂടെ വിദ്യാർത്ഥികളെ industry ready ആക്കി guaranteed placement assistance provide ചെയ്യുന്ന Elance തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷൻ. ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിങ്ങളെ മടുപ്പിക്കുന്നുണ്ടെങ്കിൽ, കിട്ടുന്ന ശമ്പളം നിങ്ങൾക്ക് തൃപ്തികരമല്ലെങ്കിൽ, ഉയർന്ന യോഗ്യതകൾ നേടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ , ഉടൻത്തന്നെ Elance-ൽ CMA USA-ക്ക് join ചെയ്ത് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് പറന്നുയരൂ.
6. Frequently Asked Questions
1. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഓൺലൈനായി CMA USA-ക്ക് തയ്യാറെടുക്കാൻ കഴിയുമോ?
തീർച്ചയായും, CMA USA പഠിതാക്കളിൽ അനവധിപേർ വർക്കിംഗ് പ്രൊഫെഷണലുകളാണ്. കൃത്യമായ പരിശീലനവും, അച്ചടക്കവും, സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ CMA USA പാസ്സാകാൻ സാധിക്കും. Elance-ലെ ഓൺലൈൻ CMA USA കോഴ്സിലൂടെ നിലവിലെ ജോലി ഉപേക്ഷിക്കാതെതന്നെ CMA USA പൂർത്തിയാക്കാം.
2. CMA USA പാസ്സാകാൻ ദിവസത്തിൽ എത്ര സമയം പഠിക്കണം?
ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ദിവസത്തിൽ 1-2 മണിക്കൂറാണ് പഠിക്കാൻ സമയം ലഭിക്കുക. എത്ര സമയം പഠിക്കുന്നു എന്നതിനേക്കാൾ , ലഭിക്കുന്ന സമയം എത്ര നന്നായി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. സ്ഥിരോത്സാഹത്തോടെ പഠിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കും ഒരു ഗ്ലോബൽ കോമേഴ്സ് പ്രൊഫഷണൽ ആകാൻ സാധിക്കും.
3. വർക്കിംഗ് പ്രൊഫഷണലുകൾക്ക് CMA USA ബുദ്ധിമുട്ടാണോ?
2 ഭാഗങ്ങളായി തിരിച്ചിട്ടുള്ള CMA USA പരീക്ഷ വർക്കിംഗ് പ്രൊഫഷണലുകൾക്കും manage ചെയ്യാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ മൂന്നുതവണ CMA USA പരീക്ഷകള്‍ നടക്കുന്നതുകൊണ്ടുതന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്കു എപ്പോള്‍ പരീക്ഷയെഴുതണമെന്നു തീരുമാനിക്കാൻ സാധിക്കുന്നു.
4. ഓൺലൈൻ CMA USA-ക്ക് അംഗീകാരമുണ്ടോ?
തീർച്ചയായും! നിങ്ങൾ ഓൺലൈനായാണോ ഓഫ്ലൈനായാണോ CMA USA പഠിച്ചതെന്നത് ഒരു പരിഗണനാ വിഷയമേയല്ല. നിങ്ങളുടെ അറിവും വൈദഗ്ധ്യവും മാത്രമാണ് കമ്പനികൾ വിശകലനം ചെയ്യുക. ഇന്ന് പല സ്ഥാപനങ്ങളും CMA USA Syllabus കൃത്യമായി പിന്തുടർന്നുകൊണ്ടുള്ള ഓൺലൈൻ കോഴ്സുകൾ നൽകുന്നുണ്ട്. നിങ്ങൾ കൃത്യമായി കോഴ്സ് പൂർത്തീകരിച്ച് 2 പരീക്ഷകളും വിജയിച്ചു കഴിഞ്ഞാൽ നിങ്ങളുടെ സർട്ടിഫിക്കറ്റും equally valuable ആയി പരിഗണിക്കുന്നതാണ്.
We’re Featured On
Recognized by leading media houses for our commitment to quality education and student success.