
ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പങ്ക്
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് സാമ്പത്തിക വിദഗ്ധരുടെ പങ്ക് വളരെ വലുതാണ്. ചാർട്ടേർഡ് അക്കൗണ്ടന്റുമാരാണ് ഇന്ത്യൻ ഫിനാൻസ് ഇന്ഡസ്ട്രിയെ ചലിപ്പിക്കുന്നതിനു മുൻപന്തിയിലുള്ള അക്കൗണ്ടിംഗ് പ്രൊഫഷണലുകൾ എന്ന് നമുക്കെല്ലാവർക്കും അറിയാം.
2050 ആകുമ്പോഴേക്കും രാജ്യത്ത് 50 ലക്ഷത്തോളം CA-ക്കാർ വേണമെന്നാണ് ICAI പ്രസിഡന്റ് ചരൺജ്യോത് സിങ് നന്ദ അഭിപ്രായപ്പെട്ടത്. 4 ലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെത്തന്നെ രണ്ടാമത്തെ വലിയ അക്കൗണ്ടിംഗ് സ്ഥാപനമാണ് ICAI എന്നതും ഇവിടെ പ്രസക്തമാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ CA-ക്കാരുടെ പ്രാധാന്യം നമുക്കൊന്ന് വിശദമായി പരിശോധിക്കാം;
ഉള്ളടക്കം
1. ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയുടെ സംരക്ഷകർ
2. നികുതി പാലനം സുഗമമാക്കൽ, വരുമാനം വർദ്ധിപ്പിക്കൽ
3. സാമ്പത്തിക തീരുമാനങ്ങളിലെ ഉപദേഷ്ടാക്കൾ
4. സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കൽ
5. സർക്കാർ നയങ്ങളെ പിന്തുണയ്ക്കൽ
6. സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടൽ
7. ദേശീയ വികസനത്തിന് സംഭാവന നൽകൽ
8. എങ്ങനെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റകാം?
9. Elance-ലൂടെ Prestigious കരിയറിലേക്ക്!
1. ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയുടെ സംരക്ഷകർ
കമ്പനികളുടെ ഓഡിറ്റിംഗ് നടത്തുക എന്നത് ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ പ്രധാന ചുമതലയിൽപ്പെടുന്നതാണ്. CA-യുടെ Signature ഇല്ലെങ്കിൽ ഒരു കമ്പനിയുടെ ബാലൻസ് ഷീറ്റുപോലും ഇന്ത്യയിൽ complete ആയി കണക്കാക്കുന്നില്ല. കമ്പനികളുടെ കണക്കുകൾ കൃത്യവും നീതിയുക്തവുമാണെന്നും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നത് CA-ക്കാരാണ്. അക്കൗണ്ടിംഗ് & ഓഡിറ്റിംഗ് കൃത്യമാകുമ്പോൾ അത് ഒരു കമ്പനിയുടെ വിശ്വാസ്യതയും ഉത്തരവാദിത്തവും വളർത്തുന്നു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഏഴ് തവണ സാമ്പത്തിക റിപ്പോർട്ടിങ്ങിലെ മികവിന് ICAI ഗോൾഡ് ഷീൽഡ് നേടിയ, പ്രമുഖ NGO അക്ഷയ പാത്ര ഫൌണ്ടേഷൻ.
2. നികുതി പാലനം സുഗമമാക്കൽ, വരുമാനം വർദ്ധിപ്പിക്കൽ
GST, ആദായ നികുതി, കോർപ്പറേറ്റ് നികുതി അങ്ങനെ ഇന്ത്യയിൽ കൈകാര്യം ചെയ്യേണ്ട നികുതികൾ പല തരത്തിലുണ്ട്. നികുതി ബാധ്യതകൾ കുറക്കാനും അടക്കേണ്ട സമയപരിധി പാലിക്കാനും CA-ക്കാരാണ് കമ്പനികളെ ഉപദേശിക്കുന്നത്. സാമ്പത്തിക നയങ്ങൾ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിൻറെ വികസനത്തിലും CA-ക്കാർ പങ്കാളികളാകുന്നു. 2024-ലെ GST വഴി 20 ലക്ഷം രൂപ സമാഹരിച്ചതും, ആദായ നികുതി വഴി 18.9 ലക്ഷം രൂപ പിരിച്ചെടുത്തതും ഇതിനൊരു ഉദാഹരണമാണ്.
3. സാമ്പത്തിക തീരുമാനങ്ങളിലെ ഉപദേഷ്ടാക്കൾ
ഓഡിറ്റിങ്ങിനു പുറമെ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുകയും അതിനനുസരിച്ച് ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നത് CA-ക്കാരുടെ ചുമതലകളിൽപ്പെട്ടതാണ്. നിക്ഷേപക തന്ത്രങ്ങൾ വികസിപ്പിക്കാനും ബജറ്റുകൾ കൈകാര്യം ചെയ്യാനും സാമ്പത്തിക പരാജയങ്ങളിൽ നിന്നും കമ്പനികളെ രക്ഷിക്കാനും CA-ക്കാർക്ക് സാധിക്കും. കമ്പനികൾ തമ്മിൽ ലയനമോ ഏറ്റെടുക്കലിനോ വിധേയമാകുമ്പോൾ SEBI നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നതിൽ CA-ക്കാരുടെ പങ്ക് പരമ പ്രധാനമാണ്.
4. സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കൽ
ചാർട്ടേർഡ് അക്കൗണ്ടന്റുമാർ വെറും ഓഫീസ് അല്ലെങ്കിൽ ബോർഡ് റൂം സംഘാടകർ മാത്രമല്ല. വിവിധ വിഭാഗം ജനങ്ങളെ ബോധവൽക്കരിക്കുകയും സാമ്പത്തിക സാക്ഷരത വികസിപ്പിക്കുകയും ചെയ്യുക എന്നതും ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിൻറെ ചുമതലയിൽപ്പെടുന്നതാണ്. സാമ്പത്തിക സാക്ഷരതാ ക്യാമ്പയിനുകൾക്ക് സമാനമായി ICAI നടപ്പിലാക്കുന്ന പരിപാടിയാണ് ‘Vitiya gyan’. രാജ്യത്തിലെ എല്ലാ പൗരന്മാർക്കും personal finance, tax laws, accounting basics, Indian financial system എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഇതുവഴി പൗരന്മാർക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും മികച്ച സാമ്പത്തിക തീരുമാനങ്ങളിൽ എത്താനും സാധിക്കും.
5. സർക്കാർ നയങ്ങളെ പിന്തുണയ്ക്കൽ
സർക്കാരുകളുടെ നയങ്ങൾ വികസിപ്പിക്കുന്നതിനും പൊതുമേഖലാ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പങ്ക് നിർണായകമാണ്. ഫലപ്രദമായ പൊതു ധനകാര്യ മാനേജ്മെന്റിലൂടെ പൊതു ഫണ്ടുകളുടെ ഉപയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പു വരുത്തുന്നതിന് അക്രുവൽ പബ്ലിക് അക്കൗണ്ടിംഗ് അവതരിപ്പിക്കാൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് സാധിക്കും.
6. സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടൽ
മാറുന്ന കാലത്തിനനുസരിച്ച് അക്കൗണ്ടിങ്ങും മാറിക്കൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഡിജിറ്റൽ ടൂളുകളുമെല്ലാം അക്കൗണ്ടിങ്ങിൽ സർവ്വ സാധാരണമായിക്കഴിഞ്ഞു. ഏറ്റവും ഉയർന്ന പൊസിഷനുകളിൽ ജോലി ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടന്റുമാരെ സംബന്ധിച്ചിടത്തോളം പുതിയ കാലത്തെ സാങ്കേതികവിദ്യ സ്വായത്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. Artificial Intelligence, Data Analytics, Cloud accounting മുതലായ നവീന സാങ്കേതിക വിദ്യകൾ ഫിനാൻസ് മേഖലയിൽ അതിദ്രുതമായ മാറ്റങ്ങൾക്ക് കരണമായിക്കൊണ്ടിരിക്കുന്നു. ഇന്ന് ക്ലൈറ്ന്റുകൾക്ക് വളരെ കൃത്യതയേറിയ ഫിനാൻഷ്യൽ റിപ്പോർട്ടുകളും തൽക്ഷണ വിശകലനങ്ങളും ആവശ്യമാണ്. ഇതുവഴി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സേവനങ്ങൾ ചെയ്യാനും, ഓട്ടോമേഷൻ വഴി പിശകുകൾ കുറക്കാനും, ഡിജിറ്റൽ സംവിധാനങ്ങൾ വഴി ഡാറ്റ സുരക്ഷാ ഉറപ്പുവരുത്താനും അന്താരാഷ്ട്ര നിലവാരം കൈവരിക്കാനും സാധിക്കും.
7. ദേശീയ വികസനത്തിന് സംഭാവന നൽകൽ
ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ ജോലി ഒരുവരിയിൽ എഴുതി അവസാനിപ്പിക്കാൻ കഴിയുന്നതല്ല. ചെറുകിട , ഇടത്തരം സംരംഭങ്ങളെ (SME) പിന്തുണയ്ക്കുന്നു, കോർപ്പറേറ്റ് ഭരണത്തിൽ സഹായിക്കുന്നു. കൂടാതെ ബിസിനസ്സുകളുടെ ദീർഘകാല ഫലങ്ങളെക്കുറിച്ച് ബോധവാന്മാരാകാൻ കമ്പനികളെ സഹായിക്കുന്നു എന്നിങ്ങനെ CA-ക്കാരുടെ ചുമതലകൾ പലവിധമാണ്. ചെറിയ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുകയും, വലിയ സ്ഥാപനങ്ങൾക്ക് സുതാര്യത നൽകുകയും, രാജ്യത്ത് സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തുന്ന നയങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത് CA-ക്കാരാണ്.
8. എങ്ങനെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റകാം?
ഒരു സ്ഥാപനത്തിലെ Accounting, Auditing , Taxation തുടങ്ങിയ ജോലികൾ ചെയ്യുന്നത് Chartered accountant-മാരാണ്. സ്ഥാപനങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ എഴുതുകയും ഫിനാൻഷ്യൽ റിപ്പോർട്ടുകൾ തയ്യാറാക്കുകയും ആദായ നികുതി , വിൽപ്പന നികുതി, സേവന നികുതി, റിട്ടേണുകൾ തയ്യാറാക്കുന്നതടക്കമുള്ള taxation ജോലികളും, auditing-ഉം ഉൾപ്പടെയുള്ള നിരവധിയായ ജോലികളാണ് ഒരു Chartered accountant നിർവഹിക്കേണ്ടത്. ആഴത്തിലുള്ള Analytical skill-ഉം problem-solving skill-മുള്ള ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു Commerce professional course ആണ് CA.
രാജ്യത്തെ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷയായി കണക്കാക്കപ്പെടുന്ന CA പാസ്സാകാൻ പ്രധാനമായും 3 ലെവലുകൾ പൂർത്തിയാക്കേണ്ടതായുണ്ട്.
- CA Foundation : +2 പാസ്സായ ഏതൊരാൾക്കും entry level exam ആയ CA ഫൗണ്ടേഷന് രജിസ്റ്റർ ചെയ്യാൻ സാധിക്കും.
- CA Intermediate : Finance, Accounting, Law and Taxation തുടങ്ങിയ പ്രധാന വിഷയങ്ങളാണ് Intermediate ലെവലിൽ പഠിക്കാനുള്ളത്.
- CA Final : ചാർട്ടേർഡ് അക്കൗണ്ടൻസിയുടെ ഏറ്റവും അവസാനത്തേതും അഡ്വാൻസ്ഡുമായ പരീക്ഷയാണിത്.
CA course-ൻറെ ഏറ്റവും പ്രധാന കടമ്പയായ Articleship ചെയ്യേണ്ട സമയം 3 വർഷമാണ്. ഒരു practicing chartered accountatnt-ൻറെ കീഴിൽ ഒരു CA വിദ്യാർത്ഥിക്ക് കിട്ടുന്ന ഏറ്റവും ഉപയോഗപ്രദമായ 3 വർഷങ്ങളാണിവ. പഠിച്ച കാര്യങ്ങൾ ചെയ്തു പഠിക്കാനും അത് നമ്മുടെ ജോലിയിൽ എങ്ങനെ പ്രയോഗിക്കുന്നു എന്ന് മനസ്സിലാക്കാനും ഈ സമയം പ്രയോജനപ്പെടുത്താവുന്നതാണ്. Intermediate level exam-ലെ ഏതെങ്കിലും ഒരു ഗ്രൂപ്പ് exams ക്ലിയർ ചെയ്താൽ മാത്രമേ Article ship ചെയ്യാൻ സാധിക്കൂ. Intermediate ലെവലിൽ ഏതെങ്കിലും exams പാസ് ആവാൻ ഉണ്ടെങ്കിൽ ഈ സമയം അതിനുപയോഗിക്കാവുന്നതാണ്.
9. Elance-ലൂടെ Prestigious കരിയറിലേക്ക്!
ഇന്ത്യയിലെ ഏറ്റവും പ്രെസ്റ്റീജിയസ് ആയ പദവിയിലെത്താൻ രാജ്യത്തെ ഏറ്റവും വിശ്വസ്തമായ കോമേഴ്സ് സ്ഥാപനമായ Elance നിങ്ങളെ സഹായിക്കും. എല്ലാ വിധ പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിക്കൊണ്ട് ലോകോത്തര അക്കാദമിക നിലവാരത്തോടെയാണ് Elance-ലെ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പരിചയസമ്പന്നരും അഖിലേന്ത്യാ റാങ്ക് ജേതാക്കളുമായ അധ്യാപകരും, മെന്റർമാരും, കോർഡിനേറ്റർമാരും കുട്ടികളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുവേണ്ടി Student സൈക്കോളജിസ്റ്റുകളും എല്ലാം ചേരുന്ന അക്കാഡമിക് സിസ്റ്റവും, Practioner based learning-ഉം ഒരു വിദ്യാർത്ഥിയെ Industry Ready കോമേഴ്സ് പ്രൊഫഷണൽ ആക്കിമാറ്റുന്നു. ഓൺലൈനായും ഓഫ്ലൈനായും ഹൈബ്രിഡ് രീതിയിലും Elance-ലൂടെ നിങ്ങൾക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.
10. ഇന്ത്യയുടെ സാമ്പത്തിക ഭാവി രൂപപ്പെടുത്തൽ
ഇന്ത്യൻ ഫിനാൻസ് ഇൻഡസ്ട്രിയെ വളർത്തിയെടുക്കുന്നതിൽ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ പങ്ക് വളരെ വലുതാണ്. ഗവണ്മെന്റ് സ്ഥാപനങ്ങൾ ഉൾപ്പെടെ മറ്റെല്ലാ ബിസിനസ്സ് മേഖലയിലും സി എയുടെ സ്വാധീനം നമുക്ക് കാണാൻ കഴിയും. കണക്കുകളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതോടൊപ്പം ബിസിനസ്സുകൾക്ക് തീരുമാനമെടുക്കുന്നതിന് ഉപദേശങ്ങൾ നൽകുന്നതിനും സർക്കാർ പരിഷ്കാരങ്ങൾ പിന്തുണക്കുന്നതിനും നടപ്പാക്കുന്നതിനും ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് വലിയ പങ്കു വഹിക്കുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷ എന്ന് വിശേഷിപ്പിക്കപ്പെടുന്ന CA-യിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. സ്ഥിരോത്സാഹവും കഠിന പ്രയത്നം ചെയ്യാനുള്ള മനസ്സും എല്ലാ തരത്തിലും പിന്തുണക്കുന്ന ഒരു സിസ്റ്റവും നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കീ ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കും. ഇന്ത്യയിൽ ഏറ്റവും വിശ്വാസ്യതയുള്ള കോമേഴ്സ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയ Elance നിങ്ങൾക്ക് ഏറ്റവും മികച്ച മാർഗനിർദേശം നൽകും.
11. Frequently asked questions
1) ACCA -യും CA-യും തമ്മിലുള്ള വ്യത്യാസമെന്ത്?
ഏറ്റവുമധികം ജോലി സാധ്യതകൾ ഉള്ള 2 Commerce Professional കോഴ്സുകളാണ് ACCA-യും CA-യും. രണ്ടിനും അതിന്റെതായ advantages-ഉം ഉണ്ട്. ACCA-ക്ക് 13 പേപ്പറുകളാണ് പഠിക്കേണ്ടതെങ്കിൽ CA-ക്ക് 3 ലെവലുകളിലായി 16 പേപ്പറുകളാണ് പഠിക്കേണ്ടത്. ACCA പഠിച്ചാൽ ഇന്ത്യയിലും വിദേശത്തും ഒരുപോലെ ജോലി സാദ്ധ്യതകൾ ലഭിക്കുമെങ്കിൽ ഇന്ത്യൻ ഫിനാൻസ് ഇൻഡസ്ട്രിയെ ലീഡ് ചെയ്യാനുള്ള അവസരമാണ് CA-ക്കുള്ളത്.
2) +2-വിന് ശേഷം CA-ക്ക് ജോയിൻ ചെയ്യാൻ കഴിയുമോ?
തീർച്ചയായും! +2-വിന് ശേഷം CA ഫൗണ്ടേഷന് എൻറോൾ ചെയ്യാൻ സാധിക്കും. തുടർന്ന് Intermediate കഴിഞ്ഞതിനു ശേഷം ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കി ഫൈനൽ പരീക്ഷയും എഴുതാവുന്നതാണ്.
3) ഇന്ത്യയ്ക്ക് പുറത്ത് CA-ക്ക് അംഗീകാരമുണ്ടോ?
ICAI നൽകുന്ന ചാർട്ടേർഡ് അക്കൗണ്ടൻസി സർട്ടിഫിക്കറ്റ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. കൂടാതെ ICAI-ക്ക് CPA (USA), ICAEW (UK) പോലുള്ള സ്ഥാപനങ്ങളുമായി കരാറുകളുണ്ട്, ഇത് വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ CA-ക്കാർക്ക് മികച്ച തൊഴിൽ നേടാനുള്ള അവസരമൊരുക്കുന്നു.
4) CA പാസ്സാകാൻ articleship നിർബന്ധമാണോ?
തീർച്ചയായും, CA സിലബസിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് Intermediate-നു ശേഷമുള്ള 2 വർഷത്തെ നിർബന്ധിത articleship. Articleship പൂർത്തിയാക്കിയാൽ മാത്രമേ CA Final exam എഴുതാൻ സാധിക്കൂ. പ്രായോഗിക പരിശീലനത്തിന് പ്രാമുഖ്യം നൽകുന്ന articleship-ലൂടെ Industry ready ആയി ഭാവിയിൽ നല്ലൊരു ജോലിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നു.
We’re Featured On
Recognized by leading media houses for our commitment to quality education and student success.