ACCA, CA, CMA USA – Which Course is Best for a Successful Future?

നല്ല ഭാവിക്ക് ACCA, CA, CMA USA കോഴ്സുകൾ പഠിക്കാം!

സാമ്പത്തിക രംഗം വളരെ വേഗത്തിൽ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അന്തർദേശീയതലത്തിൽ വരെ സങ്കീർണ്ണമായ സാമ്പത്തിക നിയന്ത്രണങ്ങൾ, വർധിച്ചുവരുന്ന ഡിജിറ്റലൈസേഷൻ എന്നീ വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രൊഫഷണലുകളുടെ ആവശ്യകത വർദ്ധിച്ചുവരികയാണ്. 2025-ലും അതിനു ശേഷവും ആഗോള സാമ്പത്തിക മാനദണ്ഡങ്ങൾ, തന്ത്രപരമായ സാമ്പത്തിക ആസൂത്രണം, പുതിയ സാമ്പത്തിക നയങ്ങൾ എന്നിവ മനസ്സിലാക്കുന്ന വിദഗ്ദരായ ഉദ്യോഗാർത്ഥികളെയാണ് ബഹുരാഷ്ട്ര കമ്പനികൾക്ക് ആവശ്യം. അതുകൊണ്ടു കൂടിയാണ് ACCA, CA, CMA USA പോലുള്ള ഗ്ലോബൽ അക്കൗണ്ടിംഗ് സർട്ടിഫിക്കേഷനുകൾ ഈ 2025-ൽ എക്കാലത്തേക്കാളും പ്രസക്തമാകുന്നത്.

ഏറ്റവും പുതിയ സാമ്പത്തിക സർവേകൾ പ്രകാരം, ധനകാര്യ പ്രൊഫഷണലുകൾക്കുള്ള ആവശ്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. National Career Services Portal of India-യുടെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ വർഷം രാജ്യത്ത് 46.86 ലക്ഷം ഒഴിവുകളാണ് ഫിനാൻഷ്യൽ സർവീസസ് സെക്ടറിൽ മാത്രം റിപ്പോർട്ട് ചെയ്തത്. അക്കൗണ്ടിംഗ് പ്രൊഫഷണലുകൾക്കായുള്ള ഈ വർദ്ധിച്ചുവരുന്ന ആവശ്യം ACCA, CA, CMA USA പോലുള്ള കോമേഴ്‌സ് സർട്ടിഫിക്കേഷനുകളുടെ പ്രാധാന്യം അടിവരയിടുന്നു.

അക്കൗണ്ടിംഗ്, ടാക്സേഷൻ, ഓഡിറ്റിംഗ്, ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നിവയിൽ മികവ് പുലർത്താൻ ആവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ ഈ കോഴ്സുകൾ വിദ്യാർത്ഥികളെ സഹായിക്കുന്നു. അക്കൗണ്ടിംഗ് മേഖലയിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും, ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഒരുപോലെ സഹായകരമാകുന്ന കോഴ്സുകളാണ് ഇവ മൂന്നും. ഈ കോഴ്സുകളുടെ ഇപ്പോഴത്തെ പ്രസക്തിയും സാധ്യതകളും എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.

ഉള്ളടക്കം

1. കോമേഴ്‌സ് പ്രൊഫെഷണലുകൾക്കുള്ള ആഗോള ഡിമാൻഡ്

2. അക്കൗണ്ടിംഗ് രംഗത്തെ സാങ്കേതിക പുരോഗതി

3. വലിയ സാലറിയും ഉയർന്ന കരിയറും

4. വ്യത്യസ്തമായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാം

5. Future-proof Career നേടിയെടുക്കാം

6. അക്കൗണ്ടിംഗ് കരിയറുകളുടെ ഭാവി

7. Frequently Asked Questions

1. കോമേഴ്‌സ് പ്രൊഫെഷണലുകൾക്കുള്ള ആഗോള ഡിമാൻഡ്

ആഗോളവൽക്കരണവും വേഗത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും മൂലം വിപണികളിലെ അന്താരാഷ്ട്ര നിയന്ത്രണങ്ങൾ, അതിർത്തി കടന്നുള്ള ഇടപാടുകൾ, സാമ്പത്തിക റിപ്പോർട്ടിംഗ് എന്നിവ കൈകാര്യം ചെയ്യാൻ കഴിയുന്ന   പ്രൊഫഷണലുകൾക്കുള്ള ആവശ്യം ഗണ്യമായി വർധിച്ചിട്ടുണ്ട്. 2023 മുതൽ 2033 വരെയുള്ള 10 കൊല്ലംകൊണ്ട്  സാമ്പത്തിക വിശകലന വിദഗ്ധരുടെ തൊഴിലിൽ 9% വളർച്ച ഉണ്ടാകുമെന്നാണ് യു എസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിൻറെ പ്രവചനം. ഇത് ഓരോ വർഷവും ഏകദേശം 30,700 പുതിയ ജോലികൾ സൃഷ്ടിക്കുമെന്നാണ് അവരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ACCA, CA, CMA USA പോലുള്ള അംഗീകൃത സർട്ടിഫിക്കേഷനുകൾ പ്രൊഫഷണലുകളെ ഈ വെല്ലുവിളികൾ നേരിടാനും ആഗോള സാമ്പത്തിക മേഖലയിൽ ഉയർന്ന ജോലികൾ നേടാനും പ്രാപ്തരാക്കുന്നു.

ACCA:

ലോകത്തിൽ ഏറ്റവും അധികം രാജ്യങ്ങളിൽ അതായത്, 180-ലധികം രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ട Commerce Professional Certificate ആണ് ACCA. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര തലത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സ് ഏറെ പ്രിയങ്കരമാകുന്നു. ഓഡിറ്റിംഗ്, ടാക്സേഷൻ, ബിസിനസ് ലോ, ഫിനാൻഷ്യൽ മാനേജ്മെൻറ് തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ പഠിച്ചുറപ്പിച്ചുകൊണ്ട് അന്തർദേശീയ കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങളാണ് ACCA തുറന്നുവെക്കുന്നത്.

CA:

രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ഫിനാൻഷ്യൽ പോസ്റ്റുകളിൽ എത്തിക്കുമെന്നതാണ് CA ജോലിയുടെ ഏറ്റവും വലിയ ആകർഷണം. ഒരു സ്ഥാപനത്തിലെ Accounting, Auditing, Taxation തുടങ്ങിയ ജോലികൾ ചെയ്യുന്നത് CA-ക്കാരാണ്. സ്ഥാപനങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ എഴുതുകയും ഫിനാൻഷ്യൽ റിപോർട്ടുകൾ തയ്യാറാക്കുകയും ആദായ നികുതി , വിൽപ്പന നികുതി, സേവന നികുതി റിട്ടേണുകൾ തയ്യാറാക്കുന്നതടക്കമുള്ള taxation ജോലികളും, auditing-ഉം ഉൾപ്പെടെയുള്ള നിരവധിയായ ജോലികളാണ് ഒരു Chartered Accountant നിർവഹിക്കേണ്ടത്. 

CMA USA:

ആഗോള അംഗീകാരമുള്ള ഒരു Commerce Professional Certificate സ്വന്തമാക്കുന്നതിലൂടെ ലോകത്തെവിടെയും Finance മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള അവസരമാണ് കൈവരുന്നത്. Finance & Management industry-യിൽ ഏറ്റവും ഉയർന്ന തസ്തികയിൽ ജോലി ചെയ്യാൻ ഇതുവഴി ഉദ്യോഗാർത്ഥികൾക്ക് സാധിക്കുന്നു. Financial Analyst, Management Accountant, Financial Controller തുടങ്ങിയ ഉയർന്ന മാനേജ്മെൻറ് പദവികളാണ് ഉദ്യോഗാർത്ഥികൾക്ക് നിർവഹിക്കാൻ അവസരം ലഭിക്കുക.

2. അക്കൗണ്ടിംഗ് രംഗത്തെ സാങ്കേതിക പുരോഗതി

ഓട്ടോമേഷൻ, AI, സാമ്പത്തിക സാങ്കേതികവിദ്യ എന്നിവ മറ്റെല്ലാ മേഖലയും എന്നപോലെ അക്കൗണ്ടിംഗ് മേഖലയിലും നൂതനമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകൾക്ക് ഉയർന്ന ഡിമാൻഡാണ് ഇപ്പോൾ ഉള്ളത്. ഡാറ്റ അനലിറ്റിക്സ്, ഓട്ടോമേഷൻ സാങ്കേതികവിദ്യ, ഡിജിറ്റൽ കംപ്ലയൻസ് ഫ്രെയിംവർക്കുകൾ എന്നിവ ഉപയോഗിക്കാൻ കഴിവുള്ളവരെയാണ് തൊഴിൽ ദാതാക്കൾ അന്വേഷിക്കുന്നത്.

ACCA:

കാലാനുസൃതമായി മാറ്റങ്ങൾ വരുത്തിക്കൊണ്ട് എല്ലാ വർഷവും പരിഷ്കരിക്കുന്ന സിലബസാണ്‌ ACCA-യുടേത്.  2025-ലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ് ഡാറ്റ സയൻസ് ഒരു elective ഓപ്ഷനായി തിരഞ്ഞെടുത്ത് പഠിക്കാനാവും എന്നത്. ഫൈനാൻസ് മേഖലയിൽ ഡാറ്റ സയൻസിൻറെ ഉപയോഗം വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ  ഉദ്യോഗാർത്ഥികൾക്ക് ഇതിലുള്ള അറിവ് അവരെ മുൻപന്തിയിലെത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല.

CMA USA:

CMA USA കോഴ്‌സ് സിലബസ് ഡാറ്റാ അധിഷ്ഠിതമായതും AI സാമ്പത്തിക ആസൂത്രണവും ഉൾക്കൊള്ളുന്നതാണ്. ഒരു Management Accountant എന്ന നിലയിൽ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും അത് സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുന്നതിനും CMA-ക്കാർക്ക് അവസരമുണ്ട്.

CA:

ഫിനാൻഷ്യൽ അനലിറ്റിക്സും ഓട്ടോമേഷനും ഉപയോഗിക്കുന്നതിലൂടെ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ റിസ്ക് മാനേജ്‌മെന്റിലും ഓഡിറ്റിംഗിലും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്നു.

3. വലിയ സാലറിയും ഉയർന്ന കരിയറും

ജോലിയിലുള്ള ഉയർച്ച, വലിയ ശമ്പളത്തെപ്പോലെ തന്നെ ഏതൊരാളും പ്രതീക്ഷിക്കുന്നതാണ്. നല്ല അനുഭവ പരിചയവും നേതൃ പാഠവവും ഉള്ളവരെയാണ് ബഹുരാഷ്ട്ര കമ്പനികൾക്ക് ആവശ്യം.

ACCA: ബിഗ് 4 പോലുള്ള ആഗോള സ്ഥാപനങ്ങളിലടക്കം ഫിനാൻഷ്യൽ കൺട്രോളർമാർ മുതൽ റിസ്ക് അനലിസ്റ്റുകൾ വരെയുള്ള മികച്ച ശമ്പളം ലഭിക്കുന്ന ജോലികൾ നേടാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നു.

CA: ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഓഡിറ്റിംഗ് സ്ഥാപനങ്ങൾ, ഇൻവെസ്റ്റിംഗ് ബാങ്കിംഗ്, കോർപ്പറേറ്റ് ഫിനാൻസ് എന്നിവയിൽ എക്സിക്യൂട്ടീവ് സ്ഥാനങ്ങളിൽ എത്താൻ സാധിക്കുന്നു.

CMA USA: ഫിനാൻഷ്യൽ ഡയറക്ടർ, സി എഫ് ഒ തുടങ്ങിയ ഉയർന്ന ജോലികളിലേക്ക് വരെ മാനേജ്മെൻറ് അക്കൗണ്ടന്റുമാരെ നിയമിക്കുന്നുണ്ട്.  കരിയറിൽ ഉയർന്ന പൊസിഷനുകളിലേക്ക് എത്തുന്നതിനായി CAM USA സർട്ടിഫിക്കറ്റ് സഹായിക്കുന്നു. കൂടാതെ IMA-യുടെ റിപ്പോർട്ട് പ്രകാരം Normal ഡിഗ്രിക്കാരേക്കാൾ 19% വരെ ഉയർന്ന സാലറി നേടാൻ CMA-ക്കാർക്ക് സാധിക്കും.

4. വ്യത്യസ്തമായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാം

ഏതൊരു വ്യവസായ-സേവന സംരംഭത്തിൻ്റെയും നെടുംതൂൺ എന്ന് പറയുന്നത് അക്കൗണ്ടിംഗ് തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ACCA, CA, CMA USA പോലുള്ള ഫിനാൻസ് പ്രൊഫഷണലുകൾക്ക് അവർക്കിഷ്ടമുള്ള മേഖലയിൽ ജോലി ചെയ്യാൻ സാധിക്കും. അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം, ഫിനാൻസ്, അക്കൗണ്ടിംഗ് പ്രൊഫഷണലുകളെ നിയമിക്കുന്ന മുൻനിര മേഖലകളിൽ ബിസിനസ്സ്, പ്രൊഫഷണൽ സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, നിർമ്മാണം, ഗതാഗതം എന്നിവ ഉൾപ്പെടുന്നു. വൈവിധ്യമാർന്ന മേഖലകളിലെ ഫിനാൻസ് വിദഗ്ധരുടെ ആവശ്യകത ഈ പ്രവണത അടിവരയിടുന്നു.

ACCA:

ഏതൊരു വ്യവസായ വാണിജ്യ സംരഭത്തിലും ഓഡിറ്റിംഗ്, റിസ്ക് മാനേജ്മെന്റ്, ടാക്സ് , ഫിനാൻഷ്യൽ കൺസൾട്ടിംഗ് എന്നീ വിഭാഗങ്ങളിൽ സജീവമായി ഇടപെടാൻ അവസരം ലഭിക്കുന്നു.

CA:

ഇന്ത്യൻ ഫിനാൻസ് മേഖലയെ നയിക്കാനുള്ള അവസരമാണ് ചാർട്ടേർഡ് ആക്കൗണ്ടന്റുമാരെ കാത്തിരിക്കുന്നത്. അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, കോർപ്പറേറ്റ് ഫിനാൻസ് വകുപ്പുകൾ എന്നിവയിൽ ഉയർന്ന കരിയർ ഓപ്ഷനുകളാണ് CA-ക്കാർക്ക് മുന്നിൽ ഉള്ളത്.

CMA USA:

സാമ്പത്തിക ആസൂത്രണം, ചെലവ് നിയന്ത്രണം, തന്ത്രപ്രധാനമായ തീരുമാനമെടുക്കൽ എന്നിവയിൽ പ്രാവീണ്യം നേടിയവരായിരിക്കും മാനേജ്മെൻറ് അക്കൗണ്ടന്റുമാർ. എല്ലാ മേഖലകളിലും ഇത്തരക്കാരുടെ ആവശ്യം ഒഴിച്ചുകൂടാനാവാത്തതാണ്.

5. Future-proof Career നേടിയെടുക്കാം

എപ്പോഴും പുതിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സാമ്പത്തിക മേഖല. അന്താരാഷ്ട്ര നയതന്ത്രത്തിൽ വരുന്ന പുതിയ നയങ്ങൾ, നിയമങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയെല്ലാം സാമ്പത്തിക മേഖലയെ വൻതോതിൽ ബാധിക്കും. അതുകൊണ്ടുതന്നെ ACCA, CA, CMA USA തുടങ്ങിയ കോമേഴ്‌സ് പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം ആജീവനാന്ത പഠനത്തിനുള്ള സാധ്യതയാണ് തുറന്നുവെക്കുന്നത്. സ്വയം upgrade ചെയ്യാനും അതുവഴി തങ്ങളുടെ ജോലിയിൽ ഉയർച്ച കൈവരിക്കാനും ഇത് വഴിയൊരുക്കുന്നു.

ACCA:

2,41000 അംഗങ്ങൾ ഉള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ അക്കൗണ്ടിംഗ് അസോസിയേഷൻ ആണ് ACCA. ആഗോള സാമ്പത്തിക പ്രവണതകളെയും നിയന്ത്രണങ്ങളെയും കുറിച്ചുള്ള എല്ലാ പുതിയ അറിവുകളും തങ്ങളുടെ അംഗങ്ങൾ ബോധവാന്മാരാണ് എന്ന് ACCA ഉറപ്പുവരുത്തുന്നു.

CA:

സാമ്പത്തിക ആസൂത്രണത്തിലും ഭരണത്തിലും Chartered accountant-മാരുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് ആജീവനാന്ത പ്രൊഫഷണൽ വികസനം എന്നത് CA-ക്കാരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തതാണ്.

CMA USA:

പ്രവർത്തിക്കുന്ന മേഖലയിലെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ഏറ്റവും തന്ത്രപ്രധാനമായ തീരുമാനമെടുക്കേണ്ടവരാണ് മാനേജ്മെൻറ് അക്കൗണ്ടന്റുമാർ. അതിനാൽ ഈ മേഖലയിൽ എപ്പോഴും update ആയിരിക്കുക എന്നത് ഏതൊരു CMA-ക്കാരനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

6. അക്കൗണ്ടിംഗ് കരിയറുകളുടെ ഭാവി

 2025-ലും അതിനുശേഷവും, ACCA, CMA USA, CA പോലുള്ള സർട്ടിഫിക്കേഷനുകൾ ധനകാര്യ, അക്കൗണ്ടിംഗ് മേഖലയിൽ വലിയ പ്രാധാന്യമർഹിക്കുന്ന സെർട്ടിഫിക്കേഷനുകളായിതന്നെ തുടരും. നിങ്ങൾ ACCA, CA, അല്ലെങ്കിൽ CMA USA തുടങ്ങിയ കോഴ്സുകളിൽ ഏത് തിരഞ്ഞെടുത്താലും, കരിയർ വളർച്ചയും, ഉയർന്ന സാലറിയും,  ആഗോള അവസരങ്ങളും, വ്യവസായ പ്രസക്തിയും ഉറപ്പു നൽകുന്നവയാണ്.

അക്കൗണ്ടിംഗ് & ഫൈനാൻസ് മേഖലയാണ് നിങ്ങളുടെ ഇഷ്ട മേഖല എങ്കിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഈ 3 കോഴ്സുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള ഏറ്റവും  മികച്ച സമയം ഇതാണ്. ലോകത്തെമ്പാടും വ്യത്യസ്ത മേഖലകളിൽ ജോലി സാധ്യതകളുള്ള ഈ 3 പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സുകൾ നിങ്ങൾ ആഗ്രഹിച്ച കരിയറിലേക്ക് നിങ്ങളെ എത്തിക്കുമെന്നതിൽ തർക്കമില്ല.

7. Frequently Asked Questions

1. ACCA ആണോ CA ആണോ നല്ലത്?
ഇവ രണ്ടും മികച്ച യോഗ്യതകളാണ്, എന്നാൽ ഇവയിൽ ഏതു തിരഞ്ഞെടുക്കണം എന്നത് നിങ്ങളുടെ കരിയർ ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ACCA ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും അന്താരാഷ്ട്ര തലത്തിൽ ജോലി ചെയ്യാൻ അനുയോജ്യവുമാണ്, അതേസമയം CA ഇന്ത്യൻ ഫിനാൻസ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന സാമ്പത്തിക വിദഗ്ദന്മാരാകാനുള്ള അവസരം തുറന്നു തരുന്നു.

2. CA ഓൺലൈനായി പഠിക്കാൻ കഴിയുമോ?
തീർച്ചയായും, Live & recorded classes, digital study materials തുടങ്ങി CA ഓൺലൈനായി പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇന്നുണ്ട്. എന്നിരുന്നാലും, ICAI ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾഷിപ്പിൽ നേരിട്ട് തന്നെ പങ്കെടുക്കേണ്ടതായിട്ടുണ്ട്.


3. CMA ആണോ ACCA ആണോ പഠിക്കാൻ എളുപ്പം?
ഏതൊരു കോഴ്സ് പഠിക്കാനായാലും അതിൻറെതായ ബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്. നമ്മുടെ താല്പര്യവും സ്ഥിരോത്സാഹവുമാണ് അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നത്. CMA USA പാസ്സാകാൻ വെറും 2 പരീക്ഷകൾ മാത്രം എഴുതിയാൽ മതി. എന്നാൽ 3 ലെവലുകളിലായി 13 പേപ്പറുകളാണ് ACCA പാസ്സാകാൻ വേണ്ടത്.

4. ACCA CA-യെക്കാൾ ബുദ്ധിമുട്ടാണോ?
180+ രാജ്യങ്ങളിൽ ജോലി സാദ്ധ്യതകൾ ഉള്ള ACCA-ക്ക് CA പഠിക്കുന്നതിനേക്കാളും flexibility കൂടുതലാണ്. എന്നാൽ 3 വർഷത്തെ നിർബന്ധിത Articleship CA-ക്കുള്ളതുകൊണ്ട് ACCA-യെക്കാൾ സമയ ദൈർഘ്യം കൂടുതൽ എടുക്കും.

We’re Featured On

Recognized by leading media houses for our commitment to quality education and student success.

Hey there! Got a question? We're just a message away!

3