പ്ലസ് 2-വിന് ശേഷം ACCA ; അറിയേണ്ടതെല്ലാം!|Elance

പ്ലസ് 2-വിന് ശേഷം ACCA ; അറിയേണ്ടതെല്ലാം!

പ്ലസ് 2-വിനു ശേഷം ഇനി എന്ത് കോഴ്സ് തിരഞ്ഞെടുക്കും എന്ന ആശങ്കയിലായിരിക്കും നിങ്ങൾ. മികച്ച കരിയർ സാധ്യതകളുമായി കോമേഴ്‌സ് ലോകം നിങ്ങൾക്ക് മുന്നിൽ അവസരങ്ങളുടെ വലിയ വാതായനങ്ങളാണ് തുറന്നിടുന്നത്. പ്ലസ് 2 വിനു ശേഷം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഓപ്ഷനാണ് ACCA. എന്തുകൊണ്ട്?

നമുക്ക് പരിശോധിക്കാം!

ഉള്ളടക്കം

1. എന്താണ് ACCA?

2. അടിസ്ഥാന യോഗ്യതകൾ എന്തെല്ലാം?

3. ACCA സിലബസും പരീക്ഷാഘടനയും

4. കോഴ്സിന്റെ കാലാവധി

5. ACCA പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

6. ACCA പഠിച്ചാൽ ജോലി ഉറപ്പാണോ?

7. എന്തുകൊണ്ട് ഇലാൻസ്‌?

8. അവസരങ്ങളുടെ വാതായനങ്ങൾ ACCA-യിലൂടെ

9. Frequently Asked Questions

1 . എന്താണ് ACCA ?

Association of Chartered Certified Accountants എന്നതാണ് ACCA -യുടെ ഫുൾ ഫോം. ഫിനാൻസ് അക്കൗണ്ടിംഗ് മേഖലയിൽ ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു പ്രൊഫഷണൽ യോഗ്യതയാണിത്.  ഓഡിറ്റിംഗ്, ടാക്സേഷൻ, ബിസിനസ് ലോ, ഫിനാൻഷ്യൽ മാനേജ്‌മെന്റ് തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ പഠിച്ചുറപ്പിച്ചുകൊണ്ട് അന്തർദേശീയ കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങളാണ് ACCA തുറന്നുവെക്കുന്നത്.

2. അടിസ്ഥാന യോഗ്യതകൾ എന്തെല്ലാം?

സാധാരണ ഗതിയിൽ ഒരു പ്ലസ് 2 പാസ്സായ വിദ്യാർത്ഥിക്ക് ACCA തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾക്കനുസരിച്ച് പലതരം ഇളവുകളും ACCA നൽകിവരുന്നു.

2.1 . പ്ലസ് 2 വിനു ശേഷം : 3 ലെവലുകളിലായി മൊത്തം 13 പേപ്പറുകളാണ് ACCA പാസ് ആവാൻ വേണ്ടത്. ഏതൊരു സ്ട്രീമിലും പ്ലസ് 2 പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് 13 പേപ്പറും എഴുതി പാസ് ആയാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു.

2.2 . ഡിഗ്രിക്ക് ശേഷം: 50% മാർക്കോടെ ഏതെങ്കിലും ഡിഗ്രി പാസ്സായ ഒരു  വിദ്യാർത്ഥിക്ക് നല്ലൊരു കരിയർ ലക്ഷ്യമിട്ടുകൊണ്ട് ACCA-ക്ക് ജോയിൻ ചെയ്യാവുന്നതാണ്. ഡിഗ്രിക്ക് ശേഷം ACCA പഠിക്കുന്നൊരാൾക്ക് ഡിഗ്രി യോഗ്യതയനുസരിച്ച് ആകെയുള്ള 13 പേപ്പറുകളും എഴുതേണ്ടി വരില്ല. ബി.Com പഠിച്ച ഒരാൾക്ക് 13-ൽ 4 പേപ്പറുകൾ എഴുതാതെ തന്നെ ACCA പൂർത്തിയാക്കാം. M.Com അല്ലെങ്കിൽ BBA പഠിച്ചൊരാൾക്ക് അതിൽ കൂടുതൽ പേപ്പറുകളിൽ  ഇളവ് ലഭിച്ചുകൊണ്ട് ACCA പൂർത്തിയാക്കാവുന്നതാണ്.

3. ACCA സിലബസും പരീക്ഷാഘടനയും

3 ലെവലുകളിലായി ആകെ 13 പേപ്പറുകളാണ് ACCA-ക്കുള്ളത്. 

3.1. Knowledge Level ( Basic Concepts – 3 പേപ്പറുകൾ)

  • Business and Technology
  • Management Accounting
  • Financial Accounting

3.2. Skill Level ( Advanced Concepts – 6 പേപ്പറുകൾ)

  • Corporate and Business Law (LW)
  • Performance Management (PM)
  • Taxation (TX)
  • Financial Reporting (FR)
  • Audit and Assurance (AA)
  • Financial Management (FM)

3.3. Professional Level (Strategic Concepts – 4 പേപ്പറുകൾ)

എല്ലാവരും നിർബന്ധമായും എഴുതേണ്ട 2 Essential പേപ്പറുകളും 2 ഓപ്ഷണൽ പേപ്പറുകളുമാണ് പ്രൊഫഷണൽ ലെവലിൽ ഉള്ളത്.

3.3.1. Essentials

  • Strategic Business Leader (SBL)
  • Strategic Business Reporting (SBR)

3.3.2. Options (ഏതെങ്കിലും 2 എണ്ണം തിരഞ്ഞെടുക്കാം)

  • Advanced Financial Management (AFM)
  • Advanced Performance Management (APM)
  • Advanced Taxation (ATX)
  • Advanced Audit and Assurance (AAA)

3.4. ACCA പരീക്ഷാ ഘടന

മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിലൂടെ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായാണ് ACCA exam നടത്തുന്നത്. മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിലായി വർഷത്തിൽ 4 തവണ ACCA എക്സാം എഴുതാനാവും.

4. കോഴ്സിന്റെ കാലാവധി

4.1. പ്ലസ് 2 വിനു ശേഷം: 3 – 4 വർഷംകൊണ്ട് 13 പേപ്പറുകൾ പാസ് ആയി പ്ലസ് 2 കഴിഞ്ഞ ഒരു വിദ്യാർത്ഥിക്ക് ACCA പൂർത്തിയാക്കാം.

4.2. ഡിഗ്രീക്ക് ശേഷം : ഡിഗ്രി യോഗ്യതയനുസരിച്ച് ചില പേപ്പറുകളിൽ ഇളവ് ലഭിക്കുന്നതുകൊണ്ട് 2 – 3 വർഷംകൊണ്ട് ACCA പൂർത്തിയാക്കി നല്ലൊരു കരിയർ സ്വന്തമാക്കാം.

5. ACCA പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

ഏറ്റവും നല്ല കരിയർ തിരഞ്ഞെടുക്കുന്നതിലൂടെ സ്വപ്നതുല്യമായ ജോലിയിലേക്ക് പ്രവേശിക്കുവാനുള്ള സുവർണാവസരമാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്.

5.1. ലോകോത്തര നിലവാരമുള്ള സർട്ടിഫിക്കറ്റ്

ആഗോള അംഗീകാരം നേടിയ ACCA സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിലൂടെ ലോകത്തിൽ എവിടെയും ഉയർന്ന ശമ്പളത്തിൽ ജോലി നേടാനുള്ള അവസരം ലഭിക്കുന്നു.

5.2. ഉയർന്ന ശമ്പളം

അക്കൗണ്ടിങ്ങിൽ പ്രായോഗികമായ അറിവ് നേടുന്നതിലൂടെ കോമേഴ്‌സ് രംഗത്തെ  കോർപറേറ്റ് ഭീമനുകളായ EY , Deloitte , KPMG, PwC തുടങ്ങി നിരവധി കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാനുള്ള സാധ്യതകൾ തുറക്കുന്നു.

5.3. സൗകര്യപ്രദമായ പഠന രീതി

വിദ്യാർത്ഥികൾക്ക് വളരെ അനുയോജ്യവും സൗകര്യപ്രദവുമായ പഠന രീതിയാണ് ACCA-യുടെ ഏറ്റവും വലിയ പ്രത്യേകത. ഡിഗ്രി പഠനത്തോടൊപ്പവും ജോലിയോടൊപ്പവും സമയബന്ധിതമായി ACCA പഠിക്കാൻ  സാധിക്കും. ഒരു ശ്രമത്തിൽ പരമാവധി 4 പേപ്പറുകൾ എഴുതി, 10 വർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കാനുള്ള സാവകാശവും കുട്ടികൾക്ക് ലഭിക്കുന്നു.

5.4. സ്കിൽ ഡെവലപ്മെൻറ് ട്രെയിനിങ്

അക്കൗണ്ടിംഗ്, ടാക്സേഷൻ, ഫിനാൻഷ്യൽ മാനേജ്മെൻ്റ്, ഓഡിറ്റ്, നിയമം എന്നിങ്ങനെ കൊമേഴ്സിലെ അടിസ്ഥാന വിഷയങ്ങളാണ് ACCA സിലബസിൽ  ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രാക്ടിക്കൽ പരിശീലനം ഈ രംഗത്തെ കുറിച്ച് വിശാലമായ അറിവുകൾ ലഭിക്കാൻ സഹായകമാകുന്നു.

5.5. ശക്തമായ ഗ്ലോബൽ നെറ്റ് വർക്ക്

ACCA-യിൽ അംഗമാകുന്നതിലൂടെ ആഗോള തലത്തിലുള്ള ഒരു  നെറ്റ് വർക്കിന്റെ ഭാഗമാവുകയാണ് നിങ്ങൾ.  കൂടുതൽ തൊഴിലവസരങ്ങളെപ്പറ്റി അറിയാനും പ്രൊഫഷണൽ ലോകവുമായി നിരന്തരം ബന്ധപ്പെടുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു.

6. ACCA പഠിച്ചാൽ ജോലി ഉറപ്പാണോ?

180-ൽപരം രാജ്യങ്ങളിൽ മികച്ച ശമ്പളത്തിൽ തൊഴിൽ നേടുവാനുള്ള സുവർണാവസരമാണ് ACCA നിങ്ങൾക്ക് മുന്നിൽ തുറന്നിടുന്നത്. ACCA പഠിച്ചാൽ നിങ്ങൾ ജോലി ചെയ്യുവാൻ സാധ്യതയുള്ള ചില പോസ്റ്റുകൾ താഴെ ചേർക്കുന്നു.

  • Financial Accountant
  • Management Accountant
  • Auditor
  • Tax Advisor
  • Financial Analyst
  • Consultant
  • Chief Financial Officer (CFO)
  • Entrepreneur/Business Owner
  • Forensic Accountant

7. എന്തുകൊണ്ട് ഇലാൻസ്‌?

കോമേഴ്‌സ് മേഖലയിൽ ഏറ്റവും വൈദഗ്ധ്യമാർന്ന  പരിശീലനം നൽകിവരുന്ന ഇലാൻസ്‌ ഇൻസ്റ്റിട്യൂട്ടാണ് ACCA പഠനത്തിന് വിശ്വസിച്ച് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സ്ഥാപനം.

1. പ്രഗത്ഭരായ അധ്യാപകർ: 13 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള അധ്യാപകരുടെ ഒരു നീണ്ട നിര തന്നെയാണ് ഇലാൻസിൻറെ ഏറ്റവും വലിയ പ്രത്യേകത. 

2. മികച്ച റിസൾട്ടുകൾ: 38 ആഗോള റാങ്കുകളും 62 ദേശീയ റാങ്കുകളുമായി വളരെ നല്ല പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ് ഇവിടത്തെ വിദ്യാർത്ഥികൾ.

3. ACCA Platinum Accredited Partner : ഗുണനിലവാരമുള്ള പരിശീലനത്തിലൂടെ ഏറ്റവും മികച്ച രീതിയിൽ കോഴ്സ് പൂർത്തിയാക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

4. Official CBE Centre : ACCA-യുടെ സെർട്ടിഫൈഡ് കമ്പ്യൂട്ടർ – ബേസ്ഡ് എക്സാമിനേഷൻ സെന്ററായ ഇലാൻസിൽ തന്നെ നിങ്ങൾക്ക് ACCA പരീക്ഷ എഴുതാവുന്നതാണ്‌.

5. സമഗ്രമായ മാർഗ്ഗനിർദ്ദേശം: അധ്യാപകരുടെയും മെന്റർമാരുടെയും കോർഡിനേറ്റർമാരുടെയും നിരന്തരമായ മേൽനോട്ടം വഴി നല്ല രീതിയിൽ ACCA പഠിച്ചിറങ്ങാനുള്ള സാഹചര്യം ഞങ്ങൾ ഒരുക്കുന്നു. 

6. സൗകര്യപ്രദമായ പഠനോപാധികൾ : ഓഫ്‌ലൈനായും ഓൺലൈനായും ഹൈബ്രിഡായും വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള രീതിയിൽ പഠനം മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം ഇലാൻസ്‌ ഒരുക്കുന്നു.

7. ഇലാൻസ്‌ ലേർണിംഗ് ആപ്പ്: ഏതു സമയത്തും എവിടെ ഇരുന്നും പഠിക്കുന്നതിനുവേണ്ടി 24/7 ഇലാൻസ്‌ ലേർണിംഗ് ആപ്പിന്റെ സൗകര്യം നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

8. പ്രൈം , പ്രൈം+ പ്രോഗ്രാമുകൾ: കുട്ടികളുടെ സമഗ്രമായ പരിശീലനം ഉറപ്പാക്കുന്നതിനായി ഇലാൻസ്‌  വ്യത്യസ്‍തമായ പാഠ്യ പദ്ധതികൾ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കി വരുന്നു.

9. മികച്ച പഠനാന്തരീക്ഷവും താമസ സൗകര്യവും: ചിട്ടയായ പരിശീലനത്തോടൊപ്പം ശാന്തവും വൃത്തിയുള്ളതുമായ ഹോസ്റ്റൽ സൗകര്യവും ഇലാൻസ്‌ കുട്ടികൾക്കായി ഒരുക്കുന്നു. അതുവഴി നല്ലൊരു പഠനാന്തരീക്ഷം സൃഷ്ടിക്കാനും ഇലാൻസ്‌ സവിശേഷമായ ശ്രദ്ധ നൽകിവരുന്നു.

8. അവസരങ്ങളുടെ വാതായനങ്ങൾ ACCA-യിലൂടെ

പ്ലസ് 2 വിനു ശേഷം ധൈര്യമായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഒരു കരിയർ ഓപ്ഷനാണ് ACCA. ആഗോളതലത്തിൽതന്നെ നിരവധി തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ACCA-യിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നതുല്യമായ ജോലിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നു. 180-ൽ പരം രാജ്യങ്ങളിൽ ജോലി നേടുവാനുള്ള സുവർണാവസരമാണ് ഇതുവഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നത്. പ്ലസ് 2 കഴിഞ്ഞവർക്കും, ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നവർക്കും, മറ്റ്  ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താം എന്നതാണ് ACCA-യുടെ ഏറ്റവും വലിയ ഗുണം. പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ മികച്ച റാങ്കുകൾ കരസ്ഥമാക്കാൻ ഇലാൻസ്‌ ലേർണിംഗ് തന്നെ നിങ്ങൾക്കും തിരഞ്ഞെടുക്കാം.

വെറുമൊരു പ്രൊഫഷണൽ സർട്ടിഫിക്കറ്റ് അല്ല നിങ്ങൾക്ക് ആവശ്യം, നിങ്ങൾ പ്രതീക്ഷിക്കുന്ന ശമ്പളത്തോടുകൂടി ഇഷ്ടമുള്ള രാജ്യത്ത് ഇഷ്ടപ്പെട്ട ജോലി നേടാനുള്ള അവസരം പാഴാക്കാതിരിക്കൂ..!

9. Frequently Asked Questions

1. എന്താണ് ACCA?

Association of Chartered Certified Accountants എന്നതാണ് ACCA -യുടെ ഫുൾ ഫോം. ഫിനാൻസ് അക്കൗണ്ടിംഗ് മേഖലയിൽ ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു പ്രൊഫഷണൽ യോഗ്യതയാണിത്. 

2. പ്ലസ് 2-വിന് ശേഷം ACCA പഠിക്കാൻ കഴിയുമോ? 

ഏതൊരു സ്ട്രീമിലും പ്ലസ് 2 പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് ACCA  കോഴ്സ് തിരഞ്ഞെടുക്കാവുന്നതാണ്.  

3. ഒരു ജോലി ചെയ്തുകൊണ്ടിരിക്കെ ACCA കോഴ്സ് എടുക്കാൻ സാധിക്കുമോ? 

തീർച്ചയായും, ഒരു ജോലി ചെയ്തുകൊണ്ടിരിക്കെ തന്നെ ACCA പരീക്ഷ എഴുതാവുന്നതാണ്.

4. ACCA affiliate ആവാൻ എത്ര പേപ്പറുകൾ പാസ്സാവണം? 

13 പേപ്പറുകൾ പാസ് ആയാൽ മാത്രമേ ACCA affiliate ആവാൻ കഴിയൂ.

5. ACCA മെമ്പറും ACCA affiliate-ഉം തമ്മിലുള്ള വ്യത്യാസം എന്താണ്? 

13 പേപ്പറുകളും പാസ്സ് ആയാൽ ACCA affiliate ആവാൻ സാധിക്കും എന്നാൽ practical experience requirement പൂർത്തിയാക്കിയാലേ ACCA member ആവാൻ കഴിയൂ

We’re Featured On

Recognized by leading media houses for our commitment to quality education and student success.

Hey there! Got a question? We're just a message away!

3