ACCA പൂർണ്ണമായി ഓൺലൈൻ വഴി പഠിക്കാമോ? - Elance Learning
ACCA പൂർണ്ണമായി ഓൺലൈൻ വഴി പഠിക്കാമോ?

ACCA പൂർണ്ണമായി ഓൺലൈൻ വഴി പഠിക്കാമോ?

ഗ്ലോബൽ ഫൈനാൻസ് യോഗ്യതയായ ACCA പോലൊരു പ്രൊഫഷണൽ കോഴ്സ് പൂർണ്ണമായും ഓൺലൈനിൽ പഠിക്കാൻ കഴിയുമോ എന്നത് പലരുടെയും സംശയമാണ്. ACCA ഓൺലൈനായി പഠിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എങ്ങനെ പഠിക്കണമെന്നും പലർക്കും അറിയില്ല. എന്നാൽ ഇന്നത്തെക്കാലത്ത് പ്രായോഗിക പരിശീലനം വേണ്ട പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ഓൺലൈനായി പഠിക്കാനുള്ള സൗകര്യമുണ്ട്. ഈ ഡിജിറ്റൽ ലോകത്ത് വിദ്യാർത്ഥികൾക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി ഉറപ്പാക്കിക്കൊണ്ട് എവിടെയിരുന്നും ACCA പോലൊരു International Course പഠിച്ചു പാസ്സ് ആകാൻ സാധിക്കും.

+2 അടിസ്ഥാന യോഗ്യതയായ ACCA പഠിക്കാൻ തിരഞ്ഞെടുക്കുന്നവരിൽ ഭൂരിഭാഗം കുട്ടികളും ഡിഗ്രി വിദ്യാർത്ഥികളായിരിക്കും. അതുകൊണ്ട് ഡിഗ്രി പഠനത്തിനോടൊപ്പം തന്നെ ഒരു ഗ്ലോബൽ കോമേഴ്‌സ് സർട്ടിഫിക്കറ്റ് കൂടി നേടി കോളേജ് കഴിയുന്നതോടെ നല്ലൊരു ജോലിയിലേക്ക് അവർക്ക് പ്രവേശിക്കാൻ സാധിക്കും. ഡിഗ്രി പഠനത്തോടൊപ്പം തന്നെ ഓൺലൈൻ ആയി ACCA പഠിക്കുക എന്നതാണ് ഏറ്റവും മികച്ച ഓപ്ഷൻ.

ACCA online ആയി പഠിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും, എങ്ങനെ പഠനം മുൻപോട്ട് കൊണ്ടുപോകണമെന്നും, ഏതാണ് മികച്ച സ്ഥാപനമെന്നുമൊക്കെയാണ് താഴെ വിശദീകരിക്കുന്നത്.

ഉള്ളടക്കം:

  1. ACCA ഓൺലൈൻ രെജിസ്ട്രേഷൻ
  2. ACCA എങ്ങനെ ഓൺലൈനായി പഠിക്കാം?
  3. ഓൺലൈൻ ACCA-ക്ക് അംഗീകാരമുണ്ടോ?
  4. ACCA ഓൺലൈനായി പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ?
  5. ഏതാണ് ഏറ്റവും മികച്ച ഓൺലൈൻ ACCA കോഴ്സ്?
  6. നിങ്ങൾ എന്തുകൊണ്ട് Elance തിരഞ്ഞെടുക്കണം?
  7. ACCA പഠിച്ച് Global Career സ്വന്തമാക്കാം!
  8. Frequently Asked Questions

1. ACCA ഓൺലൈൻ രജിസ്ട്രേഷൻ

180+ countries-ലായി 2,41000 members-ഉം 500000+ students-ഉം ഉള്ള ലോകത്തിലെ തന്നെ most respected accounting association ആണ് ACCA. UK ആസ്ഥാനമായ ACCA- ക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രക്രിയ പൂർണ്ണമായും ഓൺലൈനായി പൂർത്തിയാക്കാവുന്നതാണ്. Documents upload ചെയ്യുന്നതുമുതൽ ഫീസ് പേയ്മെൻറ് വരെയുള്ള എല്ലാ ഘട്ടങ്ങളും ഡിജിറ്റലായാണ് ചെയ്യേണ്ടത്.

2. ACCA എങ്ങനെ ഓൺലൈനായി പഠിക്കാം?

ACCA ഓൺലൈനായി പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും മുൻപത്തേക്കാളുപരിയായി ഇന്ന് ലഭ്യമാണ്. അവ എന്തൊക്കെയാണെന്ന് വിശദമായി നോക്കാം!

  1. Live & Recorded Classes : വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിൽ ACCA സിലബസ് പൂർണ്ണമായും cover ചെയ്തുകൊണ്ടുള്ള live & recorded classes നിങ്ങൾക്ക് ലഭിക്കുന്നു. ലൈവ് ആയി attend ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ സൗകര്യാർത്ഥം recorded ക്ലാസുകൾ കേൾക്കാൻ കഴിയും. കൂടാതെ ഏതെങ്കിലും ടോപിക്കിൽ സംശയം ഉണ്ടെങ്കിലും അത് വീണ്ടും എടുത്ത് കാണാവുന്നതാണ്.
  2. Wide range of study materials : ACCA സിലബസിന് അനുസൃതമായി എല്ലാ പഠനോപാധികളും നിങ്ങൾക്ക് ഓൺലൈൻ ആയിത്തന്നെ ലഭിക്കുന്നതാണ്. കൂടാതെ പരിശീലന ചോദ്യങ്ങളും, മുൻവർഷ ചോദ്യങ്ങളും അടങ്ങുന്ന റിവിഷൻ കിറ്റും ഓൺലൈനായി തന്നെ ലഭ്യമാകും.
  3. Online Exams : നിങ്ങൾ പഠിച്ചു തീരുന്നതിന് അനുസരിച്ച് Applied Knowledge Level പേപ്പറുകൾ എല്ലാം തന്നെ On demand CBE സെൻററുകളിൽ എഴുതാൻ കഴിയും എന്നത് ACCA നൽകുന്ന Flexibilities-ൽ എടുത്തു പറയേണ്ടതാണ്.
  4. Student support & Guidance : ഒട്ടുമിക്ക ഓൺലൈൻ പ്ലാറ്റുഫോമുകളിലും ഹെല്പ് ഡെസ്ക് അല്ലെങ്കിൽ Doubt clearing sessions , Personal Mentorship തുടങ്ങി നിരവധി സാധ്യതകളിലൂടെ വിദ്യാർത്ഥികൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തുന്നു.

കോളേജ് വിദ്യാർത്ഥികൾ, ജോലി ചെയ്യുന്നവർ, പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവർ എന്നിവർക്കെല്ലാം വളരെ കാര്യക്ഷമമായിതന്നെ ഓൺലൈനായി പഠിക്കാനും ACCA പാസ്സാകാനും സാധിക്കും.

3. ഓൺലൈൻ ACCA-ക്ക് അംഗീകാരമുണ്ടോ?

തീർച്ചയായും! നിങ്ങൾ ഓൺലൈനായാണോ ഓഫ്‌ലൈനായാണോ ACCA പഠിച്ചതെന്നത് ഒരു പരിഗണനാ വിഷയമേയല്ല. നിങ്ങളുടെ അറിവും വൈദഗ്ധ്യവും മാത്രമാണ് കമ്പനികൾ വിശകലനം ചെയ്യുക. ഇന്ന് പല സ്ഥാപനങ്ങളും ACCA Syllabus കൃത്യമായി പിന്തുടർന്നുകൊണ്ടുള്ള ഓൺലൈൻ കോഴ്സുകൾ നൽകുന്നുണ്ട്. നിങ്ങൾ കൃത്യമായി കോഴ്സ് പൂർത്തീകരിച്ച് എല്ലാ പരീക്ഷകളും വിജയിച്ചു കഴിഞ്ഞാൽ നിങ്ങളുടെ സർട്ടിഫിക്കറ്റും equally valuable ആയി പരിഗണിക്കുന്നതാണ്.

ചുരുക്കി പറഞ്ഞാൽ എങ്ങനെ പഠിക്കുന്നു എന്നതിലല്ല കാര്യം. പഠിച്ച അറിവുകൾ കൃത്യമായി പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നുണ്ടോ എന്നതിലാണ്. ആത്മാർത്ഥമായി പ്രയത്നിക്കാൻ തയ്യാറുള്ള ആർക്കും ACCA ഓൺലൈനായി പഠിച്ച് പരീക്ഷ പാസ് ആകാൻ സാധിക്കും എന്നർത്ഥം.

4. ACCA ഓൺലൈനായി പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ?

4.1 . Flexibility : നിങ്ങളൊരു വിദ്യാർത്ഥിയാകട്ടെ, ജോലി ചെയ്യുന്നവരാകട്ടെ നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് ACCA പഠിക്കാൻ സാധിക്കും. നിങ്ങളുടെ ഡിഗ്രി പഠനവും, ചെയ്തുകൊണ്ടിരിക്കുന്ന ജോലിയും തടസ്സപ്പെടുത്താതെ തന്നെ ACCA പഠിക്കാമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

4.2. വൈവിധ്യമാർന്ന പഠന സാമഗ്രികൾ : ACCA പഠനത്തിന് ഏറ്റവും പ്രയോജനകരമായ മുൻ വർഷ ചോദ്യ പേപ്പറുകളും പരിശീലന ചോദ്യങ്ങളും വിവിധ സോഴ്സുകളിൽ നിന്നും ചെയ്തു പഠിക്കാനുള്ള അവസരം ഓൺലൈൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

4.3. Learn at your own pace: പലർക്കും താല്പര്യമുള്ള വിഷയങ്ങൾ പലതായിരിക്കുന്നതു പോലെത്തന്നെ ബുദ്ധിമുട്ടേറിയ വിഷയങ്ങളും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങൾക്ക് എളുപ്പമുള്ള വിഷയങ്ങളിൽ സമയം കുറച്ചും, ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിക്കാൻ കൂടുതൽ സമയമെടുത്തും ക്രമപ്പെടുത്തി പഠിക്കാവുന്നതാണ്.

5. ഏതാണ് ഏറ്റവും മികച്ച ഓൺലൈൻ ACCA കോഴ്സ്?

ACCA പഠിക്കാൻ നിരവധി ഓപ്ഷനുകൾ ഉള്ള ഇക്കാലത്ത് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ പഠിക്കേണ്ട സ്ഥാപനം തിരഞ്ഞെടുക്കുന്നതിനു മുൻപ് താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം:

5.1. ACCA Accreditation: ACCA mother body-യിൽ നിന്നും quality education provide ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പലവിധ അംഗീകാരങ്ങൾ ലഭിക്കാറുണ്ട്. ഇത്തരത്തിൽ ഏറ്റവും മികച്ച സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ACCA Platinum approved learning partner-ൽ നിന്ന് മാത്രം കോഴ്സ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

5.2. പഠന സാമഗ്രികളിലെ വിശ്വാസ്യത: നിങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ സ്ഥപനത്തിൽ നിന്നും ലഭിക്കുന്ന ക്ലാസ്സുകളും പഠനോപാധികളിലുമെല്ലാം ACCA സിലബസുമായി പൂർണമായി align ചെയ്യുന്നതാണെന്ന് ഉറപ്പു വരുത്തുക.

5.3. അധ്യാപകരുടെ പിന്തുണ: പരിചയസമ്പന്നരായ അധ്യാപകരിൽ നിന്നും ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് ഏതൊരു വിദ്യാർത്ഥിയെയും വിജയത്തിലേക്കെത്തിക്കുന്നത്. സമയാസമയം ക്ലാസുകൾ നല്കുന്നതിനോടൊപ്പം കൃത്യമായ സംശയനിവാരണ സെഷനുകളും ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുക.

5.4. കോഴ്സ് ഫീസ്: മികച്ച വിദ്യാഭ്യാസ സ്ഥാപനം തിരഞ്ഞെടുക്കുന്നതുപോലെതന്നെ പ്രധാനമാണ് കോഴ്സിന് എത്ര രൂപ ഫീസ് അടക്കേണ്ടി വരുമെന്ന് പരിശോധിക്കുന്നതും. അതുകൊണ്ട് കോഴ്സ് ഫീസ് താരതമ്യം ചെയ്തതിനു ശേഷം മാത്രം ഒരു സ്ഥാപനം തിരഞ്ഞെടുക്കുക.

5.5. സൗകര്യപ്രദമായ പഠനം: നിങ്ങളുടെ നിബന്ധകൾക്ക് അനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ഡിഗ്രി പഠനത്തെയും ജോലിയെയും ബാധിക്കാത്ത രീതിയിലാണ് ക്ലാസുകൾ ഒരുക്കുന്നതെന്ന് ഉറപ്പുവരുത്തുക.

6. നിങ്ങൾ എന്തുകൊണ്ട് Elance തിരഞ്ഞെടുക്കണം?

കോമേഴ്‌സ് വിദ്യാഭ്യാസത്തിൻറെ രീതിയും മാനദണ്ഡങ്ങളും അപ്പാടെ മാറ്റി മറിച്ച Elance ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ 44 ആഗോള റാങ്കുകളും 68 ദേശീയ റാങ്കുകളും നേടി സമാനതകളില്ലാത്ത വിജയങ്ങൾ കൈവരിക്കുകയുണ്ടായി. ACCA-ക്ക് തുടർച്ചയായ 6 സെഷനുകളിലായി ആയിരത്തിൽ അധികം കുട്ടികൾ പാസ്സായതും ഒരു വിദ്യാർത്ഥിക്ക് ACCA FR പേപ്പറിൽ മുഴുവൻ മാർക്കും നേടാനായതും മറ്റൊരു സ്ഥാപനത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങളാണ്. കൂടാതെ ACCA-യുടെ Mother body മികച്ച സ്ഥാപനങ്ങൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമായ പ്ലാറ്റിനം അപ്പ്രൂവൽ ലഭിച്ച Elance-ലെ പ്രഗത്ഭരായ അധ്യാപകർ ഉൾപ്പെടുന്ന ഇവിടത്തെ അക്കാദമിക ഘടനയും എടുത്തു പറയേണ്ടതാണ്.

Elance-നെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് വിശദമായി പരിശോധിക്കാം;

6.1. 24*7 പഠനത്തിന് ELANT App : കുട്ടികളുടെ വ്യക്തിഗത പഠനം സുഗമമാക്കുന്നതിനും live feedback-ഉം interactive features-ഉം വാഗ്ദാനം ചെയ്ത് 24*7 പഠനം സാധ്യമാക്കുന്ന Gamified learning with AI powered learning app ആയ Elant നിങ്ങളെ സഹായിക്കുന്നു. എല്ലാ live ക്ലാസ്സുകളുടെയും recorded sessions-ഉം Elant-ൽ available ആണ്. കൂടാതെ നിങ്ങളുടെ Doubts clear ചെയ്യുന്നതിനും, Mock ടെസ്റ്റുകൾ ചെയ്യുന്നതിനും, മുൻ വർഷ ചോദ്യങ്ങൾ ചെയ്ത് പരിശീലിക്കുന്നതിനും പഠന പുരോഗതി വിലയിരുത്തുന്നതിനും App-ൽ സൗകര്യങ്ങളുണ്ട്.

6.2. Academic Structure: 14 വർഷത്തിലധികം അധ്യാപന പരിചയമുള്ള യോഗ്യരായ teachers, Faculties- Mentors- Coordinators- Student Counsellors എന്നിവരടങ്ങുന്ന 4 level support system. കുട്ടികളുടെ അക്കാദമിക് വളർച്ചയും വ്യക്തിഗത പുരോഗതിയും ലക്‌ഷ്യം വെച്ചുകൊണ്ടുള്ള നിരവധി പ്രോഗ്രാമുകൾ എന്നിവയെല്ലാം ചേർന്നതാണ് Elance-ലെ വിദ്യാഭ്യാസ ഘടന.

6.3. Elance Prime & Prime+ : കരിയറില്‍ ഉയരാനുള്ള അറിവും കഴിവും നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന Elance-ൻ്റെ പ്രത്യേക പ്രോഗ്രാമാണ് PRIME & PRIME+. Practical learning-നു പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് industry-relevant ട്രെയിനിംങ്, ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കേഷനുകള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് 150 -ലധികം മണിക്കൂറുകള്‍ നീളുന്ന ഈ Online & offline പ്രോഗ്രാം. Finance, Data analytics, Business communication, Career development തുടങ്ങിയ പ്രധാന മേഖലകള്‍ ഉള്‍പ്പെടുന്ന 10+ add-on സര്‍ട്ടിഫിക്കേഷനുകളാണ് PRIME+ - ലുള്ളത്.

6.4. Life at Elance : പഠനം ഓൺലൈൻ ആണെങ്കിലും ക്യാമ്പസ്സിലെ വിവിധ ആഘോഷ പരിപാടികളിൽ ഓൺലൈൻ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്താൻ Elance ശ്രദ്ധ ചെലുത്താറുണ്ട്. Annual Meet ആയ Elan Festa, Sports meet, വിവിധ Cultural programs എന്നിവയിലെല്ലാം ഓൺലൈൻ കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.

ഇത്തരത്തിൽ അക്കാദമികമായും വ്യക്തിപരമായും സാംസ്കാരികപരമായും കുട്ടികളെ എല്ലാ തരത്തിലും വളർത്തിക്കൊണ്ടുവരാൻ Elance ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽത്തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച കോമേഴ്‌സ് വിദ്യാഭ്യാസ സ്ഥാപനമെന്ന അംഗീകാരം വിദ്യാർത്ഥികൾക്കിടയിൽ നേടിയെടുക്കാനും ഈ ചുരുങ്ങിയ കാലയളവുകൊണ്ട് Elance-നു സാധിച്ചിട്ടുണ്ട്.

7. ACCA പഠിച്ച് Global Career സ്വന്തമാക്കാം!

ലോകത്തിലെ ഏറ്റവുമധികം രാജ്യങ്ങളിൽ അംഗീകാരമുള്ള ഒരു Global Commerce Certificate എന്ന നിലയ്ക്ക് +2 പഠിച്ചിറങ്ങിയ ആർക്കും തിരഞ്ഞെടുക്കാവുന്ന ഒരു കോഴ്സ് ആണ് ACCA. ഇന്ത്യയിലുൾപ്പെടെ 180+ രാജ്യങ്ങളിലെ ഉയർന്ന Accounting ജോലികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഉൾപ്പെടെയുള്ള ഉയർന്ന തസ്തികളിൽ ജോലി ആഗ്രഹിക്കുന്ന ആർക്കും ACCA രജിസ്റ്റർ ചെയ്ത് പഠനം തുടങ്ങാവുന്നതാണ്. ലോകത്തെവിടെയിരുന്നും ഓൺലൈൻ ആയി പഠിക്കാൻ കഴിയുമെന്നതാണ് ACCA-യുടെ ഏറ്റവും വലിയ പ്രത്യേകത. Practical based learning methodology-ലൂടെ കുട്ടികളെ industry ready ആക്കി guaranteed placement assistance provide ചെയ്യുന്ന Elance ആണ് ഏറ്റവും മികച്ച ഓപ്ഷൻ. ഡിഗ്രിയോടൊപ്പമോ ഡിഗ്രിക്ക് ശേഷമോ ഓൺലൈൻ ആയി പഠിച്ച് നിങ്ങൾക്കും ഇനിയൊരു Global Career സ്വന്തമാക്കാം. നിരവധി അവസരങ്ങളുടെ വാതായനങ്ങൾ നിങ്ങൾക്ക് മുന്നിൽ തുറന്നു തരുന്ന ACCA choose ചെയ്ത് നിങ്ങളുടെ International സ്വപ്നങ്ങൾക്ക് നിറം പകരൂ!

8. Frequently Asked Questions

1. Online ആയി ACCA പഠിച്ചാൽ സർട്ടിഫിക്കറ്റിനു value ഉണ്ടാകുമോ?

തീർച്ചയായും! പഠനം ഓൺലൈൻ ആണോ ഓഫ്‌ലൈൻ ആണോ എന്നത് സർട്ടിഫിക്കറ്റിൻറെ വാല്യൂ നിർണയിക്കുന്ന ഘടകമല്ല. ACCA പാസ്സ് ആയി ജോലി ചെയ്യാനുള്ള അറിവും കഴിവും ഉണ്ടോ എന്നത് മാത്രമാണ് പരിഗണിക്കപ്പെടുക.

2. ACCA Online കോഴ്സ് എടുത്തു പഠിച്ചാൽ Personal guidance ലഭിക്കുമോ?

ഉറപ്പായും! Personal mentorship ഉറപ്പു നൽകുന്ന ഓൺലൈൻ കോഴ്സ് ആണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. അധ്യാപകരിൽ നിന്നും mentors-ൽ നിന്നും പൂർണ്ണമായ പിന്തുണ നൽകുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

3. Offline coaching പോലെത്തന്നെ effective ആയി Online coaching ചെയ്യാൻ കഴിയുമോ?

കഴിയും. ഓഫ്‌ലൈൻ പോലെത്തന്നെ ഏറ്റവും കാര്യക്ഷമമായി ഓൺലൈൻ ആയും ACCA പഠിക്കാൻ കഴിയും. നിങ്ങളുടെ സൗകര്യാർത്ഥം നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത്‌ പഠിക്കാനും പരീക്ഷ എഴുതാനും ഇതിലൂടെ സാധിക്കുന്നു.

4. ACCA ഓൺലൈൻ പഠനത്തിലൂടെ പ്രായോഗിക പരിശീലനം നേടാൻ സാധിക്കുമോ?

സാധിക്കും. Elance-ലെ Prime , Prime+ programs പോലെയുള്ള ഓൺലൈൻ practical training പ്രോഗ്രാമിലൂടെ ആർക്കും Industry ready Commerce Professional ആകാം.

We’re Featured On

Recognized by leading media houses for our commitment to quality education and student success.

Hey there! Got a question? We're just a message away!

3