ACCA സിലബസിലെ (2025) പുതിയ മാറ്റങ്ങൾ എന്തൊക്കെ? - Elance Learning
ACCA സിലബസിലെ (2025) പുതിയ മാറ്റങ്ങൾ എന്തൊക്കെ?

ACCA സിലബസിലെ (2025) പുതിയ മാറ്റങ്ങൾ എന്തൊക്കെ?

180+ രാജ്യങ്ങളിൽ അംഗീകാരമുള്ള ഒരു ആഗോള അക്കൗണ്ടിംഗ് ബോഡിയാണ് UK ആസ്ഥാനമായി പ്രവർത്തിക്കുന്ന Association of Chartered Certified Accountants അഥവ ACCA. ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികളിലടക്കം അക്കൗണ്ടിങ് & ഫൈനാൻസ് മേഖലയിൽ ഉയർന്ന ജോലി നേടാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്ന ACCA, ഈ വർഷം സിലബസിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഓരോ വർഷവും ACCA നടത്തുന്ന സിലബസ് അവലോകനങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം വരുത്തിയ മാറ്റങ്ങൾ വളരെ നിർണായകമാണ്. വ്യവസായ-സാമ്പത്തിക മേഖല ആവശ്യപ്പെടുന്ന ഇത്തരം മാറ്റങ്ങൾ, ഇന്നത്തെ പുത്തൻ സാമ്പത്തിക മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ തയ്യാറെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

ACCA സിലബസിലെ പുതിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നും അത് വിദ്യാർത്ഥികളെ എങ്ങനെ ബാധിക്കുമെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

ഉള്ളടക്കം

  1. ACCA പാഠ്യപദ്ധതിയിലെ മാറ്റങ്ങൾ
  2. പുതിയ കാലത്തെ electives
  3. സാങ്കേതികവിദ്യയിലൂന്നിയ സമീപനം
  4. പ്രായോഗിക പരിശീലനത്തിൽ കൂടുതൽ ഇളവ്
  5. Industry ആവശ്യപ്പെടുന്ന skills നേടാം
  6. ഇപ്പോൾ ACCA admission എടുത്താലുള്ള benefits
  7. ACCA ഘടനയിൽ വന്ന മാറ്റങ്ങൾ; ഒരു താരതമ്യം
  8. ACCA പുതിയ മാറ്റങ്ങളിലൂടെ
  9. Frequently Asked Questions

1) ACCA പാഠ്യപദ്ധതിയിലെ മാറ്റങ്ങൾ

ACCA പഴയ സിലബസ് അനുസരിച്ച് 9 Core പേപ്പറുകളും 4 Strategic പേപ്പറുകളുമടക്കം 13 പേപ്പറുകളാണ് ആകെ ഉണ്ടായിരുന്നത്. എന്നാൽ നവീകരിച്ച സിലബസ് പ്രകാരം ഇപ്പോൾ 11 പേപ്പറുകൾ മാത്രമായി ഇത് ചുരുക്കിയിട്ടുണ്ട്. അതായത്, ഒരേ പാഠഭാഗങ്ങൾ ആവർത്തിച്ചു പഠിച്ച് സമയം കളയേണ്ടതില്ല എന്നർത്ഥം. ഈ സമയം വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. കൂടാതെ പഴയതിനേക്കാളും വേഗത്തിൽ ഇപ്പോൾ ACCA മുഴുവൻ പേപ്പറുകളും പാസ്സാകാനും കഴിയും.

2) പുതിയ കാലത്തെ electives

പുതിയ ACCA സിലബസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന് ഇലക്‌റ്റീവ് വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. സിലബസ് അപ്ഡേറ്റ് ചെയ്യുന്നതിനു മുമ്പ് വിദ്യാർത്ഥികൾക്ക് 4 വിഷയങ്ങളിൽ 2 എണ്ണം എഴുതണമായിരുന്നു. എന്നാൽ ഇപ്പോൾ 5 ഓപ്ഷനുകളിൽ നിന്നും ഒരെണ്ണം മാത്രം തിരഞ്ഞെടുത്താൽ മതിയാകും. കൂടാതെ ഡാറ്റ സയൻസ് ഒരു elective ഓപ്ഷനായി തിരഞ്ഞെടുത്തു പഠിക്കാവുന്നതാണ്.

ഡാറ്റ സയൻസിലേക്കുള്ള ഈ മാറ്റം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമാണ്. കാരണം ദിനം പ്രതി വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ഡാറ്റ സയൻസ്. ഫൈനാൻസ് മേഖലയിൽ ഇതിൻ്റെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ഇതിലുള്ള അറിവ് അവരെ മുൻപന്തിയിലെത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല.

3) സാങ്കേതികവിദ്യയിലൂന്നിയ സമീപനം

കാലത്തിന് അനുസരിച്ച് നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ACCA സിലബസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തൊക്കെയാണെന്ന് താഴെ നൽകുന്നു;

- Digital transformation and automation

- Ethical use of data and AI tools

- Business innovation through tech

- Sustainable business practices

വെറുതെ തിയറി മാത്രം പഠിച്ച് പരീക്ഷ എഴുതാനല്ല, കാലഘട്ടത്തിൻറെ വളർച്ചയ്‌ക്കൊപ്പം സാങ്കേതികവിദ്യയിലൂന്നിയ സമീപനത്തോടെ തയ്യാറെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മാറ്റങ്ങളാണ് ഇവ.

4) പ്രായോഗിക പരിശീലനത്തിൽ കൂടുതൽ ഇളവ്

ACCA പാസ്സ് ആകണമെങ്കിൽ 36 മാസത്തെ പ്രായോഗിക പരിശീലനം അനിവാര്യമാണ്. എങ്കിൽ മാത്രമേ ACCA സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. എന്നാൽ 2025-ലെ പുതിയ മാറ്റത്തിൽ 36 മാസത്തെ പ്രായോഗിക പരിശീലനത്തിൽ 6 മാസക്കാലം Approved simulations-ലൂടെ പൂർത്തിയാക്കാവുന്നതാണ്.

പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല മാറ്റമാണ്. തിയറി പഠിക്കുന്നതിനോടൊപ്പം തന്നെ പ്രായോഗിക പരിശീലനവും നേടിക്കൊണ്ട് ജോലിക്ക് തയ്യാറാകാനും ഇത് അവസരമൊരുക്കുന്നു.

5) Industry ആവശ്യപ്പെടുന്ന Skills നേടാം

Update ചെയ്ത ACCA സിലബസ് കേവലം തിയറി പഠിക്കുക എന്നതിനപ്പുറം ജോലിക്ക് വേണ്ടി തയ്യാറാകാനും അവസരമൊരുക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മാറ്റങ്ങൾ താഴെ ചേർക്കുന്നു;

- Content aligns with global accounting standards

- Built-in job-focused learning across core subjects

- The Data Science elective

സെർട്ടിഫിക്കറ്റുകളുടെ എണ്ണത്തേക്കാളുപരി അവരുടെ സ്കിൽസിനാണ് എല്ലാ കമ്പനികളും തൊഴിലുടമകളും വില കൽപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച ജോലി ലക്ഷ്യം വെക്കുന്നവർക്ക് ഈ പ്രായോഗിക പരിജ്ഞാനം ഒരു മുതൽക്കൂട്ടാകുന്നു. പ്രത്യേകിച്ച്, വേണ്ടത്ര സ്കിൽസ് ഇല്ലാത്തതിൻറെ പേരിൽ ജോലിയിൽ നിന്നും പിന്തള്ളപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടിവരുന്ന ഇക്കാലത്ത്. ഡാറ്റ സയൻസ് പോലെയുള്ള ഇന്നത്തെ കാലത്തേ കോഴ്സുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ മാറ്റം ഓരോ ഉദ്യോഗാര്ഥികളുടെയും ജോലി സാധ്യതകളെ വർധിപ്പിക്കാൻ ഉതകുന്നതാണ്.

6) ഇപ്പോൾ ACCA Admission എടുത്താലുള്ള Benefits

ACCA അപ്ഡേഷനുശേഷം പഠിക്കാൻ തുടങ്ങുന്ന നിങ്ങൾക്ക് ലഭിക്കുന്ന benefits എന്താണെന്ന് നോക്കാം;

- 13 പേപ്പറുകൾക്ക് പകരം വെറും 11 പേപ്പറുകൾ മാത്രം പഠിച്ച് പരീക്ഷ എഴുതിയാൽ മതി.

- Modern Electives.

- Stronger focus on tech, sustainability, and ethics.

7) ACCA ഘടനയിൽ വന്ന മാറ്റങ്ങൾ; ഒരു താരതമ്യം

ACCA 2025-ലെ മാറ്റങ്ങൾ പഴയ ഘടനയുമായി താരതമ്യം ചെയ്യാം;

Blog Table

8) ACCA പുതിയ മാറ്റങ്ങളിലൂടെ!

2025-ൽ ACCA നടത്തിയ Syllabus updations വെറും പുനരവലോകനം മാത്രമല്ല. കാലഘട്ടത്തിന് അനുസരിച്ച് സാങ്കേതികവിദ്യയിലൂന്നിയ മാറ്റങ്ങളാണ് ACCA അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ കുട്ടികൾക്ക് ഉപയോഗപ്രദമായ നിരവധി മാറ്റങ്ങളും ACCA അവതരിപ്പിച്ചിട്ടുണ്ട്. ഈ AI യുഗത്തിൽ ഡാറ്റ സയൻസ് ഉൾപ്പെടെയുള്ള elective വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾക്കൊപ്പം, 13 പേപ്പറിൽ നിന്നും 11 ആയി പേപ്പറുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ACCA പഠിച്ച് അക്കൗണ്ടിംഗ് & ഫിനാൻസ് മേഖലയിൽ ഒരു മികച്ച ജോലി സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, ഇതാണ് ഏറ്റവും ഉചിതമായ സമയം.

 9)Frequently Asked Questions

1) 2025-ൽ ACCA പഠിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ?

തീർച്ചയായും, ഫൈനാൻസ് & അക്കൗണ്ടിംഗ് ഫീൽഡിൽ വർഷംതോറും ലക്ഷങ്ങളോളം തൊഴിൽ അവസരങ്ങളാണ് ഉണ്ടാകുന്നത്. 180+ രാജ്യങ്ങളിൽ അംഗീകാരമുള്ള ഈ Global Accounting Certificate നേടുന്നതിലൂടെ ഈ തൊഴിലവസരങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് സാധിക്കും.

2) AI വരുമ്പോൾ ACCA-ക്കാരുടെ value കുറയുമോ?

ഇല്ല, AI-യുടെ ഉപയോഗം അക്കൗണ്ടന്റുമാരുടെ ജോലി എളുപ്പമാക്കുന്നു. എന്നാൽ ACCA-ക്കാരുടെ Strategic & Management ജോലികളെ ഇതൊരിക്കലും ബാധിക്കില്ല.

3) ACCA CMA USA-യെക്കാൾ ബുദ്ധിമുട്ടാണോ?

ഓരോ കോഴ്സിനും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്. എഴുതേണ്ട പരീക്ഷകളുടെ എണ്ണത്തിലും , ചെയ്യേണ്ട ജോലിയിലും എല്ലാം വലിയ വ്യത്യാസങ്ങൾ ഉണ്ട്. ACCA നിങ്ങൾക്കൊരു Global Accountant ആകാനുള്ള അവസരമൊരുക്കുമ്പോൾ ഒരു Management Accountant ആകാനുള്ള അവസരമാണ് CMA USA പഠിച്ചാൽ ലഭിക്കുക.

4) ACCA പഠിച്ച് CEO ആകാൻ പറ്റുമോ?

തീർച്ചയായും, സീനിയർ ലെവൽ റോളുകൾക്ക് വേണ്ട Strategic thinking, Leadership, Global Accounting എന്നിവയുടെ അടിസ്ഥാന വിവരങ്ങൾ ACCA നിങ്ങൾക്ക് നൽകുന്നു. ACCA പഠിച്ച് പടിപടിയായി ഉയർന്ന് തീർച്ചയായും CEO-വരെയാകാൻ നിങ്ങൾക്ക് സാധിക്കും.

We’re Featured On

Recognized by leading media houses for our commitment to quality education and student success.

Hey there! Got a question? We're just a message away!

3