ACCA & CMA USA: അക്കൗണ്ടിങ് കരിയറിലെ ആഗോള അവസരങ്ങൾ
ലോകത്തിൻറെ ഭാവി നിർണയിക്കുന്ന Finance industry-യിൽ നല്ലൊരു ജോലിയല്ലേ നിങ്ങളുടെ ലക്ഷ്യം? പരസ്പരബന്ധിതമായ ഇന്നത്തെ ആഗോള സമ്പദ്വ്യവസ്ഥയിൽ, അക്കൗണ്ടിംഗ് പ്രൊഫഷണലുകൾക്ക് അന്താരാഷ്ട്ര കരിയർ കെട്ടിപ്പടുക്കാൻ നിരവധിയായ അവസരങ്ങളുണ്ട്. ലോകമെമ്പാടും വൈദഗ്ധ്യമുള്ള അക്കൗണ്ടന്റുമാരുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അക്കൗണ്ടിംഗ് പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ, നിങ്ങൾ ആഗ്രഹിക്കുന്ന മേഖലയിൽ, ആഗ്രഹിക്കുന്ന രാജ്യത്ത് ജോലി ലഭിക്കുന്നതിന് സഹായിക്കുന്നു. അതിൽ തന്നെ ACCA, CMA USA തുടങ്ങിയ പ്രൊഫഷണൽ സെർട്ടിഫിക്കറ്റുകൾ തങ്ങളുടെ അന്താരാഷ്ട്ര അക്കൗണ്ടിംഗ് സാധ്യതകൾ ഉയർത്താൻ ആഗ്രഹിക്കുന്നവർക്ക് ശക്തമായ യോഗ്യതകളായി ഉയർന്നുവന്നിട്ടുണ്ട്. നാട്ടിൽതന്നെ പഠിച്ച് നാട്ടിലും വിദേശത്തും ഒരുപോലെ ജോലി സാധ്യതകൾ തുറന്നു തരുന്ന ഈ കോഴ്സുകളെപ്പറ്റി കൂടുതൽ വായിക്കാം!
ഉള്ളടക്കം
- ഗ്ലോബൽ അക്കൗണ്ടിംഗിൻ്റെ പുതിയ മാനങ്ങൾ
- ACCA: അന്താരാഷ്ട്ര കരിയറിലേക്കുള്ള വാതിൽ
- 2.1. ACCA സർട്ടിഫിക്കേഷൻ്റെ പ്രധാന നേട്ടങ്ങൾ
- 2.2 . ACCA പഠിച്ചാലുള്ള കരിയർ അവസരങ്ങൾ
- CMA USA: ഒരു വർഷംകൊണ്ടൊരു ഇന്റർനാഷണൽ കരിയർ
- CMA USA സർട്ടിഫിക്കേഷൻ്റെ പ്രധാന നേട്ടങ്ങൾ
- CMA USA ; കരിയർ അവസരങ്ങൾ
- ACCA & CMA USA ഒറ്റനോട്ടത്തിൽ
- അക്കൗണ്ടിംഗ് പഠിച്ച് ആഗോള അവസരങ്ങൾ നേടിയെടുക്കാം!
- Frequently Asked Questions
1.ഗ്ലോബൽ അക്കൗണ്ടിംഗിൻ്റെ പുതിയ മാനങ്ങൾ
സമീപ ദശകങ്ങളിൽ അക്കൗണ്ടിംഗ് മേഖലയിൽ അഭൂതപൂർവമായ പല മാറ്റങ്ങളും സംഭവിക്കുകയുണ്ടായി. പരമ്പരാഗതമായ ബുക്ക് കീപ്പിംഗ്, ടാക്സ് തയ്യാറാക്കൽ തുടങ്ങിയ ജോലികളിൽ മാത്രം ഒതുങ്ങുന്നതല്ല, ഈ മാറിയ സാഹചര്യത്തിൽ ഒരു അക്കൗണ്ടന്റിൻറെ ജോലി. സ്ട്രാറ്റജിക് ബിസിനസ് അഡ്വൈസർമാർ, റിസ്ക് മാനേജ്മെൻ്റ് സ്പെഷ്യലിസ്റ്റുകൾ, എല്ലാ മേഖലകളിലുമുള്ള ഓർഗനൈസേഷനുകളിൽ ഡിസിഷൻ മേക്കേഴ്സ് എന്നിങ്ങനെ വ്യത്യസ്തമായ റോളുകളാണ് ഇപ്പോൾ ഒരു അക്കൗണ്ടൻറ് ചെയ്യുന്നത്. ഈ ഒരു പരിണാമത്തിന് കാരണമായ ഘടകങ്ങൾ താഴെ ചേർക്കുന്നു:
- അന്താരാഷ്ട്ര ബിസിനസ് ഇടപാടുകളുടെ സങ്കീർണ്ണത വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
- ആഗോളതലത്തിലുള്ള അക്കൗണ്ടിംഗ് മാനദണ്ഡങ്ങളുടെ സമന്വയം.
- സാമ്പത്തിക സംവിധാനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം.
- സാമ്പത്തിക പ്രതിസന്ധികളെത്തുടർന്നുണ്ടായ ഉയർന്ന പരിശോധന.
ഒരു അക്കൗണ്ടിംഗ് പ്രൊഫഷണലിനെ സംബന്ധിച്ചിടത്തോളം ഇത്തരം മാറ്റങ്ങൾ വലിയ അവസരങ്ങൾ ഒരുക്കും. എന്നാൽ ഈ അവസരങ്ങളെ കയ്യെത്തിപ്പിടിക്കണമെങ്കിൽ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഈ പ്രൊഫഷണൽ സെർട്ടിഫിക്കേഷനുകൾ അത്യാവശ്യമാണെന്ന് മാത്രം!
2.ACCA: അന്താരാഷ്ട്ര കരിയറിലേക്കുള്ള വാതിൽ
അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടൻ്റ്സ് (ACCA) ലോകത്തെ പ്രമുഖ അന്താരാഷ്ട്ര അക്കൗണ്ടിംഗ് ബോഡിയാണ്. 178 രാജ്യങ്ങളിലായി 233,000 അംഗങ്ങളും 536,000 വിദ്യാർത്ഥികളുമുള്ള ACCA സമാനതകളില്ലാത്ത ആഗോള മൊബിലിറ്റി വാഗ്ദാനം ചെയ്യുന്നു.
2.1 ACCA സർട്ടിഫിക്കേഷൻ്റെ പ്രധാന നേട്ടങ്ങൾ
- ലോകോത്തര നിലവാരമുള്ള സർട്ടിഫിക്കറ്റ്: ആഗോള അംഗീകാരം നേടിയ ACCA സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിലൂടെ ലോകത്തിൽ എവിടെയും ഉയർന്ന ശമ്പളത്തിൽ ജോലി നേടാനുള്ള അവസരം ലഭിക്കുന്നു.
- സമഗ്രമായ പാഠ്യപദ്ധതി: ഓഡിറ്റിംഗ്, ടാക്സേഷൻ, ബിസിനസ്സ് ലോ , ഫിനാൻഷ്യൽ മാനേജ്മെൻറ് തുടങ്ങി അക്കൗണ്ടിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ പഠിച്ചുറപ്പിക്കാൻ സഹായകരമായ പാഠ്യപദ്ധതിയാണ് ACCA-യുടേത്.
- സൗകര്യപ്രദമായ പഠന രീതി: വിദ്യാർത്ഥികൾക്ക് വളരെ അനുയോജ്യവും സൗകര്യപ്രദമായ പഠന രീതിയാണ് ACCA-യുടെ പ്രത്യേകത. ഡിഗ്രി പഠനത്തോടൊപ്പവും ജോലിയോടൊപ്പവും സമയബന്ധിതമായി ACCA പഠിക്കാൻ സാധിക്കും. ഒരു ശ്രമത്തിൽ പരമാവധി 4 പേപ്പറുകൾ എഴുതി , 10 വർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കാനുള്ള സാവകാശവും കുട്ടികൾക്ക് ലഭിക്കുന്നു.
- സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ്ങും സ്ട്രാറ്റജിക് ബിസിനസ് ഫോക്കസും: സാങ്കേതിക അക്കൗണ്ടിംഗിനപ്പുറം, നേതൃത്വപരമായ റോളുകൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കുന്ന തന്ത്രപരമായ ബിസിനസ്സ് സ്കിൽസിനും ACCA പ്രാധാന്യം നൽകുന്നു.
- കരിയർ വൈവിധ്യം: ACCA അംഗമായിക്കഴിഞ്ഞാൽ പൊതു പ്രാക്ടീസ്, കോർപ്പറേറ്റ് മേഖലകൾ, സാമ്പത്തിക സേവനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലുടനീളം പ്രവർത്തിക്കാൻ സാധിക്കും.
- ശക്തമായ ഗ്ലോബൽ നെറ്റ്വർക്ക്: ACCA അംഗമാകുന്നതിലൂടെ ആഗോള തലത്തിലുള്ള ഒരു നെറ്റ് വർക്കിൻറെ ഭാഗമാകാൻ കഴിയുന്നു. കൂടുതൽ തൊഴിലവസരങ്ങളെപ്പറ്റി അറിയാനും, പ്രൊഫഷണൽ ലോകവുമായി നിരന്തരം ബന്ധപ്പെടാനും ഇത് നിങ്ങളെ സഹായിക്കുന്നു.
2.2ACCA പഠിച്ചാലുള്ള കരിയർ അവസരങ്ങൾ
ACCA യോഗ്യത നിരവധി വ്യത്യസ്തമായ കരിയറുകളിലേക്കുള്ള വാതിലുകൾ തുറക്കുന്നു:
- ഗ്ലോബൽ അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ: അക്കൗണ്ടിംഗ് ലോകത്തെ ബിഗ് ഫോർ കോർപ്പറേറ്റ് കമ്പനികൾ (Deloitte, EY, KPMG, PwC) ഉൾപ്പടെ മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങൾ ACCA അംഗങ്ങളെ സജീവമായി റിക്രൂട്ട് ചെയ്യുന്നു.
- ബഹുരാഷ്ട്ര കോർപ്പറേഷനുകൾ: ധനകാര്യ വകുപ്പുകൾ മുതൽ പ്രധാന കോർപ്പറേഷനുകളിലെ തന്ത്രപ്രധാനമായ റോളുകളിൽ വരെ ACCA-ക്കാർക്ക് ജോലി ലഭിക്കുന്നു.
- സാമ്പത്തിക സേവനങ്ങൾ: ബാങ്കിംഗ്, ഇൻവെസ്റ്റ്മെന്റ് മാനേജ്മെൻ്റ്, ഇൻഷുറൻസ് മേഖലകൾ എന്നിവയിൽ എല്ലാം ACCA അംഗങ്ങൾക്ക് ജോലി ചെയ്യാം.
- പൊതുമേഖല: സർക്കാർ ഏജൻസികൾ, NGO-കൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയിലെല്ലാം ACCA സർട്ടിഫിക്കറ്റ് ഉള്ളൊരാൾക്ക് ജോലി ലഭിക്കുന്നു.
- Entrepreneurship: ACCA പാസ് ആയ ഒരാൾക്ക് സ്വന്തമായി അക്കൗണ്ടിംഗ് ഫേമുകളോ കൺസൾട്ടിംഗ് സ്ഥാപനങ്ങളോ ആരംഭിക്കാൻ കഴിയും.
180-ൽ പരം രാജ്യങ്ങളിൽ മികച്ച ശമ്പളത്തിൽ ഇത്തരം തൊഴിലുകൾ നേടുവാനുള്ള സുവർണാവസരമാണ് ACCA നിങ്ങൾക്ക് മുന്നിൽ തുറന്നിടുന്നത്.
3.CMA USA : ഒരു വർഷംകൊണ്ടൊരു ഇന്റർനാഷണൽ കരിയർ
അമേരിക്ക ആസ്ഥാനമായ Institute of Management Accountants (IMA) നൽകിവരുന്ന ഒരു Professional Commerce Certificate ആണ് CMA USA. 160-ൽപരം രാജ്യങ്ങളിൽ അംഗീകാരമുള്ള ഈ സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതിലൂടെ ഫിനാൻസ് ലോകത്തെ ഏറ്റവും ഉയർന്ന പദവികളിലേക്ക് എത്താനുള്ള അവസരം ലഭിക്കുന്നു.
3.1CMA USA സർട്ടിഫിക്കേഷൻ്റെ പ്രധാന നേട്ടങ്ങൾ
- മാന്യമായ ജോലി, ഉയർന്ന ശമ്പളം: Finance and Management industry-ലെ ഏറ്റവും ഉയർന്ന തസ്തികയിൽ വലിയ ശമ്പളത്തോടെ CMA USA Professional ആയൊരാൾക്ക് ജോലി ലഭിക്കുന്നു.
- വൈവിധ്യമാർന്ന മേഖലകൾ : IT, retail, banking, manufacturing തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ തൊഴിൽ സമ്പാദിക്കുവാനുള്ള അവസരം.
- ലീഡർഷിപ്പ്: CMA USA കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ strategic and leadership കഴിവുകൾ വികസിപ്പിക്കുവാനും ചീഫ് ഫിനാൻഷ്യൽ ഓഫീസർ , ഫിനാൻഷ്യൽ മാനേജർ , ഓഡിറ്റർ പോലെയുള്ള ഉന്നതമായ പദവികളിലേക്ക് ഉയരാനും സാധിക്കുന്നു.
- Career Growth: Practical skills-ഉം global recognition-ഉം ഒരുപോലെ നേടിയെടുത്തുകൊണ്ട് ലോകത്തെവിടെയും ഏത് മേഖലയിലും ജോലി ചെയ്യാനും സ്വയം വളരാനുമുള്ള അവസരം ലഭിക്കുന്നു.
3.2 CMA USA; കരിയർ അവസരങ്ങൾ
- കോർപ്പറേറ്റ് ഫിനാൻസ് ലീഡർഷിപ്പ്: CFO, ഫിനാൻസ് ഡയറക്ടർ, കൺട്രോളർ സ്ഥാനങ്ങൾ.
- സാമ്പത്തിക ആസൂത്രണവും വിശകലനവും: Financial Planning & Analysis മാനേജർ, ബിസിനസ് അനലിസ്റ്റ് റോളുകൾ.
- സ്ട്രാറ്റജിക് മാനേജ്മെൻ്റ്: ബജറ്റിംഗ്, forecasting, തന്ത്രപരമായ ആസൂത്രണം എന്നിവ ഉൾപ്പെടുന്ന സ്ഥാനങ്ങൾ.
- മൾട്ടിനാഷണൽ കോർപ്പറേഷനുകൾ: ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനികളിൽ ഉയർന്ന ജോലി.
- നിർമ്മാണ, സാങ്കേതിക മേഖലകൾ: കോസ്ററ് മാനേജ്മെൻറ് ആൻഡ് ബിസിനസ്സ് പാർട്ണർഷിപ്പ് തുടങ്ങിയവയിലെ ജോലി.
4.ACCA & CMA USA ഒറ്റനോട്ടത്തിൽ
| Features | ACCA | CMA USA |
| Administrating body | Association of Chartered Certified Accountants (UK) | Institute of Management Accountants (IMA) |
| Course Structure | 3 levels: (13 papers) Knowledge Skill Professional |
2 Parts: Financial Planning & Performance. Strategic Financial Management. |
| Eligibility | Completed 10+2 | Any Bachelor’s degree |
| Duration | Typically, 3 – 4 years | Typically, 1 – 1.5 years |
| Average Salary | INR 6 -8 lakh per annum | INR 5 – 7 lakh per annum |
| Jobs | Accounting Advisory, Transaction Advisory, Treasury |
Cost Accountant, Risk Management, Internal Auditor, Chief Financial Officer |
5.അക്കൗണ്ടിംഗ് പഠിച്ച് ആഗോള അവസരങ്ങൾ നേടിയെടുക്കാം!
യോഗ്യതയുള്ള പ്രൊഫഷണലുകൾക്ക് അസാധാരണമായ ആഗോള തൊഴിൽ അവസരങ്ങളാണ് ഫിനാൻസ് മേഖലയിൽ ഉള്ളത്. ACCA-യുടെ സമഗ്രമായ അന്താരാഷ്ട്ര സമീപനവും CMA-യുടെ മാനേജ്മെൻ്റ് അക്കൗണ്ടിംഗ് സ്പെഷ്യലൈസേഷനും നിങ്ങളുടെ വ്യക്തിപരമായ തൊഴിൽ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച തന്ത്രപരമായ ആസൂത്രണമാണ് പ്രധാനം.
അടിസ്ഥാനപരമായ അക്കൗണ്ടിംഗ് ജോലികളുടെ അപ്പുറത്തേക്ക് നിങ്ങളെ ഒരു തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഈ 2 യോഗ്യതകളും. കൂടാതെ നാട്ടിൽ തന്നെ പഠിച്ച് നാട്ടിലും പുറത്തും ഉയർന്ന ശമ്പളത്തോടുകൂടിയുള്ള ജോലികൾ നേടാനും ACCA, CMA USA സെർട്ടിഫിക്കേഷനുകൾ സഹായിക്കുന്നു. അതിരുകളില്ലാത്ത അവസരങ്ങളുടെ ലോകത്തേക്ക് നിങ്ങളെ എത്തിക്കുന്നതിനായി Elance-നേക്കാൾ നല്ലൊരു option വേറെയില്ല. 13 വർഷത്തിലധികം അധ്യാപന പരിചയമുള്ള faculties-ൻറെ കീഴിൽ ഏറ്റവുമധികം റാങ്കുകൾ നേടിയ institute-ൽ നിന്നുതന്നെ നിങ്ങൾക്ക് നിങ്ങളുടെ ആഗോള കരിയറിലേക്കുള്ള യാത്ര ആരംഭിക്കാം!
6.Frequently Asked Questions
2 വർഷംകൊണ്ട് ACCA-യിലെ13 പേപ്പറുകൾ എഴുതി പൂർത്തിയാക്കാൻ കഴിയും.
തീർച്ചയായും, 160-ൽ പരം രാജ്യങ്ങളിൽ അംഗീകാരമുള്ള CMA USA പോലൊരു professional സർട്ടിഫിക്കറ്റ് നേടിയാൽ നിങ്ങൾക്കിഷ്ടമുള്ള രാജ്യത്ത് ജോലി സംബാധിക്കാൻ കഴിയും.
CMA USA കോഴ്സിന് ചേരുവാൻ +2 പാസ് ആയാൽ മതിയാവും. എന്നാൽ CMA USA certificate ലഭിക്കുവാൻ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
ഇല്ല, +2-വിന് ഏതു സ്ട്രീം പഠിച്ചാലും ACCA-ക്ക് join ചെയ്യാവുന്നതാണ്.