CA 2026 Syllabus Change: Complete Guide for aspiring chartered accountants

CA Syllabus; 2026-ലെ മാറ്റങ്ങൾ വിശദമായി!

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരുവപ്പെടുത്തുന്ന പുതിയ നയങ്ങൾ രൂപീകരിക്കാൻ സഹായിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടൻറ് ആകാനുള്ള പ്രക്രിയയിൽ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ICAI. ഇന്നത്തെ മാറുന്ന സാങ്കേതിക വിദ്യകളോട് കിടപിടിക്കുന്ന തരത്തിലേക്ക് ചാർട്ടേർഡ് അക്കൗണ്ടന്റുമാരെയും ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2026-ൽ ICAI CA സിലബസ്സിൽ ചില മാറ്റങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്‌. തിയറി പഠിച്ച് മനഃപാഠമാക്കുന്നതിൽ നിന്നും വ്യത്യസ്‍തമായി, പഠിച്ച കാര്യങ്ങൾ പ്രായോഗികമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ICAI കൊണ്ടുവന്നിരിക്കുന്നത്. നിങ്ങളൊരു CA Student ആണെങ്കിലും CA പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണെങ്കിലും ഈ മാറ്റങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ CA യാത്ര കൂടുതൽ എളുപ്പമാക്കാൻ ഉപകരിക്കുന്ന ഈ മാറ്റങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാം;

ഉള്ളടക്കം

1. പുതിയ മാറ്റം എന്തുകൊണ്ട് ?

2. എന്തൊക്കെയാണ് മാറ്റങ്ങൾ?

3. Foundation Level

4. intermediate Level

5. Final Level

6. പുതിയ മാറ്റങ്ങൾ നൽകുന്ന Benefits

7. 2026-ൽ എങ്ങനെ CA പാസ്സാകാം?

8. CA; വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാം!

9. Frequently Asked Questions

1. പുതിയ മാറ്റം എന്തുകൊണ്ട്?

വളരെയധികം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് Accounting & Finance. അതുകൊണ്ടുതന്നെ ഗ്ലോബഅക്കൗണ്ടിംഗ് സ്റ്റാൻഡേർഡ്‌സിലും, സാങ്കേതികവിദ്യയിലും വരുന്ന മാറ്റങ്ങൾക്കനുസരിച്ച് CA സിലബസിലും മാറ്റങ്ങവരുത്തേണ്ടത് അത്യാവശ്യമാണ്. ർട്ടിക്കിൾഷിപ്പിൻറെ മയപരിധി ുറച്ചതുൾപ്പെടെ ാലഘട്ടത്തിന്  നുസൃതമായി േഗത്തിലും ാങ്കേതികവിദ്യയിലൂന്നിയും ഠനം ുന്നോട്ട് ൊണ്ടുപോകാ ിദ്യാർത്ഥികൾക്ക് ാധിക്കും. ൂടാതെ ിവരണാത്മക ോദ്യങ്ങളുടെ ണ്ണം ുറച്ച് MCQ ോദ്യങ്ങ ൾപ്പെടുത്തുക ഴി രമ്പരാഗതമായി ിന്തുടർന്നുകൊണ്ടിരുന്ന ഠന ീതിയിലും ാറ്റങ്ങ നിവാര്യമാണ്. റ്റവും ്രധാനപ്പെട്ട വസാന 2 െവലുകളിലായി  ഠിക്കേണ്ട േപ്പറുകളുടെ ണ്ണം ുറച്ചതും ിഷയാധിഷ്തിത ഠനത്തെ ്രോത്സാഹിപ്പിക്കാ ഹായിക്കുന്നു.

2. എന്തൊക്കെയാണ് മാറ്റങ്ങൾ?

- Intermediate, final ലെവലുകളിലെ പേപ്പറുകളുടെ എണ്ണം എട്ടിൽ നിന്നും ആറായി കുറച്ചിരിക്കുന്നു.  

- ചില പേപ്പറുകളിൽ നെഗറ്റീവ് മാർക്ക് ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംശയമുള്ള ഉത്തരങ്ങൾ പോലും വിദ്യാർത്ഥികൾക്ക് ധൈര്യമായി രേഖപ്പെടുത്താൻ സാധിക്കുന്നു.  

- CA പരീക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രായോഗിക പരിശീലനമായ ആർട്ടിക്കിൾഷിപ്പ് മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചു. 

- 2 പരീക്ഷാ ജാലകങ്ങൾ ഉണ്ടായിരുന്നിടത്ത് നിന്നും, ഇപ്പോൾ വർഷത്തിൽ മൂന്ന് തവണയായി (ജനുവരി, മെയ്, സെപ്റ്റംബർ) വർധിപ്പിച്ചിരിക്കുന്നു. 

- CA പരീക്ഷയുടെ 3 ലെവലുകളിലും ഇനിമുതൽ  MCQ ചോദ്യങ്ങൾ ഉണ്ടായിരിക്കും. കൂടുതൽ വിഷയവിജ്ഞാനം വർദ്ധിക്കാനും, വേഗത്തിൽ ഉത്തരമെഴുതാനും ഇത് സഹായിക്കുന്നു. 

ചില മാറ്റങ്ങളോടെ ഒരേ വിഷയങ്ങൾ തന്നെ പഠിക്കുക എന്നതിലുപരി CA പരീക്ഷയുടെ ഘടന തന്നെ പൊളിച്ചെഴുതുകയാണ് ICAI-യുടെ ലക്‌ഷ്യം. ഈ മാറ്റങ്ങൾക്ക് അനുസൃതമായി നിങ്ങളുടെ പഠന രീതിയും മാറേണ്ടതുണ്ട് എന്നർത്ഥം.

3. Foundation Level

2026 സ്കീമിന് കീഴിലുള്ള (ജനുവരി/മെയ്/സെപ്റ്റംബർ സെഷനുകൾ) ഫൗണ്ടേഷൻ പരീക്ഷയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ നിങ്ങൾക്ക് നാല് പേപ്പറുകളാണ് പഠിക്കാനുള്ളത്: 

1. Principles & Practice of Accounting 

2. Business Laws  

3. Business Mathematics, Logical Reasoning & Statistics  

4. Business Economics

( Business Correspondence & Reporting, Business & Commercial Knowledge എന്നീ പേപ്പറുകളെ ഒഴിവാക്കിയാണ് Business Economics പേപ്പർ ഉൾപ്പെടുത്തിയിരിക്കുന്നത്.)

1-ഉം 2- ഉം പേപ്പറുകൾ വിഷയാധിഷ്ഠിതവും, വിവരണാത്മക ശൈലിയിലുള്ളതുമായിരിക്കും. 3-ഉം 4-ഉം പേപ്പറുകൾ ഒബ്ജക്റ്റീവ്-ടൈപ്പ് ആയിരിക്കും. കൂടാതെ ആ ഒബ്ജക്റ്റീവ് പേപ്പറുകളിലെ തെറ്റായ ഉത്തരങ്ങൾക്ക് 0.25 നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും. അതിനാൽ വളരെ വേഗത്തിൽ ശരിയായ ഉത്തരങ്ങളിലേക്ക് എത്താൻ കഴിയുന്നവർക്കായിരിക്കും മികവ് പുലർത്താൻ സാധിക്കുക.

ഒബ്ജക്റ്റീവ് ടൈപ്പ് പേപ്പറുകൾക്ക്, വേഗതയും വ്യക്തതയും പ്രധാനമാണ്. അതുപോലെത്തന്നെ വിവരണാത്മക ശൈലിയിലുള്ള ചോദ്യങ്ങൾക്ക് ആഴത്തിലുള്ള അടിസ്ഥാന വിവരം ഉണ്ടായിരിക്കണം. ഈ കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് മാത്രം പരീക്ഷക്ക് തയ്യാറെടുക്കുക.  

4. Intermediate Level

 Intermediate ലെവലിൽ 8 പേപ്പറുകൾക്ക് പകരം 6 പേപ്പറുകളായി കുറച്ചിരുന്നു.

1. Group I  

a) Advanced Accounting  

b) Corporate & Other Laws  

c) Taxation (Income Tax + GST)  

2. Group II  

a) Cost & Management Accounting  

b) Auditing and Code of Ethics  

c) Financial Management & Strategic Management  

പുതിയ മാറ്റങ്ങൾ :  

ഓഡിറ്റിംഗ് എന്ന വിഷയത്തിൽ നിന്നും “ Code of ethics” പൂർണ്ണമായും വേർത്തിച്ചിരിക്കുന്നു. ഇത് ധാർമികമായി എങ്ങനെ ഓഡിറ്റ് ചെയ്യണമെന്ന് മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. കൂടാതെ പുതിയ മാറ്റത്തിൽ Financial management-നു കീഴിൽ Strategic management കൂടി ഉൾപ്പെടുത്തിയതാണ്. പുതിയ കാലത്തിനനുസരിച്ച് CA സിലബസിലും കാര്യമായ പരിഷ്കരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നർത്ഥം. 

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയതും വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ മാറ്റങ്ങളിൽ ഒന്നാണ്. അതിനനുസരിച്ച് ടൈം ടേബിൾ ഉണ്ടാക്കി പഠിക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം.

5. Final Level

Intermediate ലെവെലിലെ പോലെത്തന്നെ ഫൈനൽ ലെവെലിലും പേപ്പറുകളുടെ എണ്ണം ആറാക്കി ചുരുക്കിയിരിക്കുന്നു. അവ ഏതൊക്കെയാണെന്ന് താഴെ ചേർക്കുന്നു.

1. Financial Reporting  

2. Advanced Financial Management  

3. Advanced Auditing and Professional Ethics  

4. Multi-Disciplinary Case Study with Strategic Management  

5. Direct Tax Laws & International Taxation  

6. Indirect Tax Laws

പുതിയതായി ഉൾപ്പെടുത്തിയ Case Study പേപ്പർ ശ്രദ്ധിച്ചുവല്ലോ , കേവലം നിയമമോ അക്കൗണ്ടിങ്ങോ മനഃപാഠം പഠിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പ്രായോഗിക തലത്തിൽ ഊന്നിക്കൊണ്ടുള്ള പഠനമാണ് ഇത് മുന്നോട്ടുവെക്കുന്നത്. ഓരോ പേപ്പറിലും ഏകദേശം 70 മാർക്കിൻറെ വിവരണാത്മക ചോദ്യങ്ങളും 30 മാർക്കിൻ്റെ MCQ-ഉം ഉണ്ടായിരിക്കും. കൂടാതെ ഓരോ പേപ്പറിലും കുറഞ്ഞത് 40% മാർക്കും എല്ലാ പേപ്പറിലും കൂടി 50% മാർക്കും ഉണ്ടായിരിക്കണം.

ചുരുക്കിപ്പറഞ്ഞാൽ ഫൈനൽ ലെവൽ പേപ്പറുകളിൽ പുസ്തക പരിജ്ഞാനത്തിനപ്പുറം പ്രായോഗിക അറിവുകൾക്കാണ് പ്രാധാന്യം നൽകുന്നത്.

6. പുതിയ മാറ്റങ്ങൾ നൽകുന്ന Benefits

- കുറഞ്ഞ സമയം: ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ ആർട്ടിക്കിൾഷിപ്പ് കാലയളവ് രണ്ട് വർഷമായി വെട്ടിക്കുറച്ചതിനാൽ, പെട്ടെന്നുതന്നെ ഫൈനൽ ലെവെലിലേക്ക് എത്താൻ സാധിക്കുന്നു.  

- കൂടുതൽ സാദ്ധ്യതകൾ: ഒരു വർഷം മൂന്ന് പരീക്ഷാ ജാലകങ്ങൾ ഉള്ളതിനാൽ, ഒരു അവസരം നഷ്ടപ്പെട്ടാലും വർഷങ്ങൾ ചെലവഴിക്കാതെ ലക്‌ഷ്യം നേടാൻ സാധിക്കും.  

- പഠനരീതിയിൽ വന്ന മാറ്റം: കുറെ വിഷയങ്ങൾ പഠിക്കുക എന്നതിൽ നിന്നും മാറി പഠിക്കേണ്ട വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടുന്നതിനൊപ്പം തന്ത്രപരമായ ചിന്തയിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ മാറ്റേണ്ടതുണ്ട്. 

- പുതിയ സ്കില്ലുകൾ വളർത്തിയെടുക്കാം: Ethics, Strategic Management, MCQ എന്നിവയിൽ പ്രാവീണ്യം വളർത്തിയെടുത്തെങ്കിൽ മാത്രമേ പുതിയ സിലബസ് അനുസരിച്ച് പരീക്ഷ പാസ്സാക്കാൻ സാധിക്കൂ.  

- Time management: പേപ്പറുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഓരോ പേപ്പറും ആഴത്തിലുള്ള പഠനം അർഹിക്കുന്നു. അതുകൊണ്ട് time management നിങ്ങളുടെ വിജയത്തിൽ വലിയ സ്ഥാനം അർഹിക്കുന്നു.  

7. 2026-ൽ എങ്ങനെ CA പാസ്സാകാം?

- നേരത്തെ തുടങ്ങുക : CA ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്ത് പഠനം ആരംഭിക്കാവുന്നതാണ്. പുതിയ സ്കീം അനുസരിച്ച് നേരത്തെ പഠനം തുടങ്ങുന്നവർക്കായിരിക്കും കൂടുതൽ വിജയ സാധ്യത.  

- മിക്സ് ചെയ്ത് പഠിക്കുക: മുമ്പത്തെപ്പോലെ വിവരണാത്മക ഉത്തരങ്ങൾ മാത്രം എഴുതി പരിശീലിക്കാതെ MCQ-വിനും ആവശ്യമായ പ്രാധാന്യം നൽകി പഠിക്കുക. 

- തന്ത്രപരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: Intermediate-നും final-നും Ethics,Strategic Management, Case studies പോലെ തന്ത്രപരമായ പേപ്പറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.  

- ആർട്ടിക്കിൾഷിപ്പ് പ്ലാനിംഗ്: നിങ്ങൾ ഇതുവരെ പ്രായോഗിക പരിശീലനം ആരംഭിച്ചിട്ടില്ലെങ്കിൽ, പുതുക്കിയ സിലബസ് അനുസരിച്ച് രണ്ട് വർഷ കാലയളവിലേക്ക് നിങ്ങളുടെ ടൈംലൈൻ പ്ലാൻ ചെയ്യുക. അതിനനുസരിച്ച് വേണം മുന്നോട്ടുള്ള പഠനം ആസൂത്രണം ചെയ്യേണ്ടത്. 

- Updated ആയിരിക്കുക: പുതിയ സിലബസ് പ്രകാരം updated ആയ പഠന സാമഗ്രികളും ഉപയോഗിക്കുക. മോഡൽ പേപ്പറുകൾ, മോക്ക് ടെസ്റ്റുകൾ എന്നിവയിലൂടെ നിരന്തരം പുതിയ ചോദ്യങ്ങളെ നേരിട്ടുകൊണ്ടിരിക്കുക. 

- പുതിയ നിയമങ്ങളിൽ ബോധവാന്മാരാവുക: പുതിയ ഷെഡ്യൂളുകളും രജിസ്ട്രേഷൻ നിയമങ്ങളും വ്യക്തമായി അറിഞ്ഞിരിക്കണം. കൂടാതെ പഴയതും പുതിയതുമായ സ്കീമുകൾക്കായുള്ള രജിസ്ട്രേഷൻ സമയപരിധികൾ, പരീക്ഷാ ജാലകങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതും നിർണായകമാണ്. 

8. CA; വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാം!

2026-ൽ പ്രാബല്യത്തിവരുന്ന പുതിയ സിഎ സിലബസ്, നിങ്ങജോലി നേടാനാഗ്രഹിക്കുന്ന തൊഴിമേഖല നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു  എന്നതിൻറെ തെളിവായിക്കാണാം. മാറ്റത്തിനൊപ്പം നീങ്ങുക എന്നതു മാത്രമല്ല, അതിനെ മറികടക്കാകൂടുതവഴികകണ്ടെത്തുക എന്നതും പ്രധാനമാണ്. ശരിയായ മാനസികാവസ്ഥയോടെ പുതിയ മാറ്റത്തെ ഉൾക്കൊള്ളാതയ്യാറാണെങ്കിCA എന്ന വലിയ സ്വപ്നത്തിലേക്കുള്ള നിങ്ങളുടെ യാത്ര എളുപ്പമുള്ളതായിത്തീരും. പുതിയ കാലഘട്ടത്തിന് അനുസരിച്ച് സാങ്കേതിക വിദ്യയിലും മറ്റുമുള്ള മാറ്റങ്ങനിങ്ങളുടെ പഠനത്തിലും ഉൾപ്പെടുത്താനായാമാത്രമേ , Industry ready ആയി ആഗ്രഹിച്ച ജോലിയിലേക്ക് പ്രവേശിക്കാസാധിക്കൂ. തിയറി പഠനത്തിനപ്പുറം പ്രായോഗിക പരിശീലനത്തിനും, Ethics, Strategic Management, Case study എന്നിവയ്ക്ക്  കൈവരുന്ന പ്രാധാന്യം നിങ്ങളുടെ പ്രായോഗിക അടിത്തറ കൂടുതവിശാലമാക്കാസഹായിക്കും. കൂടാതെ മൾട്ടിപ്പിചോയ്സ് ചോദ്യങ്ങകൂടുതഉൾപ്പെടുത്തുന്നതിലൂടെ വിഷയത്തിഅധിഷ്ഠിതമായ പഠനത്തിലും, വേഗത്തിതീരുമാനം എടുക്കുന്നതിനും സഹായകമാണ്. CA ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിപുതിയ സിലബസ് പ്രകാരം എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റചെയ്ത് പഠനം ആരംഭിക്കാവുന്നതാണ്.

9. Frequently Asked Questions

  1. 2026-ൽ CA final പരീക്ഷയുടെ സിലബസ് മാറുമോ?

മാറും. 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ CA സിലബസ് പ്രകാരം, ഫൈനൽ ലെവലിൽ ഇനി എട്ടിന് പകരം ആറ് പേപ്പറുകൾ മാത്രം പഠിച്ചാൽ മതിയാകും. അതിൽ Multi disciplinary case study, Strategic Management, MCQ എന്നിവ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നു. 

  1. ICAI Study Materials Free ആണോ?

അതെ. ICAI-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മൊഡ്യൂളുകൾ, പ്രാക്ടീസ് മാനുവലുകൾ, ഉത്തര മാതൃകകൾ എന്നിവയുൾപ്പെടെ എല്ലാ ലെവലുകൾക്കും (Foundation, Intermediate, Final) ആവശ്യമായ Free Study Materials download ചെയ്യാൻ സാധിക്കും.  

  1. കോച്ചിംഗ് ഇല്ലാതെ എനിക്ക് CA പാസ്സാകാൻ കഴിയുമോ?

തീർച്ചയായും. ICAI study materials, Online resources, Practice tests എന്നിവ ഉപയോഗിച്ച് സ്വയം പഠനത്തിലൂടെ നിരവധി ഉദ്യോഗാർത്ഥികൾ CA പാസ്സാകാറുണ്ട്. എന്നിരുന്നാലും, ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിക്കുന്നതിനും, പരീക്ഷാ തന്ത്രമറിഞ്ഞ് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും, സമയ നിഷ്ഠയോടെ പഠിക്കാനും നല്ലൊരു സ്ഥാപനത്തിൽ നിന്നുമുള്ള കോച്ചിംഗ്   സഹായിക്കും. 

  1. CA exam എത്രതവണ എഴുതാൻ സാധിക്കും? 

CA പരീക്ഷ എഴുതുന്നതിന് പരിധികളൊന്നും ICAI നിശ്ചയിച്ചിട്ടില്ല. പരീക്ഷ എഴുതാനുള്ള യോഗ്യത ഉണ്ടെങ്കിൽ ഓരോ ലെവലും എത്ര തവണ വേണമെങ്കിലും എഴുതാൻ സാധിക്കും.  

We’re Featured On

Recognized by leading media houses for our commitment to quality education and student success.

Hey there! Got a question? We're just a message away!

3