
Commerce Students Excel & Power BI പഠിക്കേണ്ടതിൻ്റെ പ്രാധാന്യം?
തിയറി മാത്രം പഠിച്ച് കോമേഴ്‌സ് & ഫിനാൻസ് ലോകത്ത് മികച്ചൊരു കരിയർ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് കഴിയണമെന്നില്ല. ഉയർന്ന വരുമാനമുള്ള ഒരു അന്താരാഷ്ട്ര കോമേഴ്‌സ് പ്രൊഫഷണൽ ആയി മാറാൻ ഒരുപാട് പ്രായോഗിക അറിവുകളും സ്വായത്തമാക്കേണ്ടതുണ്ട്. ഡാറ്റ ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്യാനും വിശകലനം ചെയ്യാനും കഴിയുന്നതിനോടൊപ്പം നല്ല ഡിസിഷൻ മേക്കിങ് സ്കില്ലുകളും ഉള്ള ഉദ്യോഗാർത്ഥികളെയാണ് തൊഴിലുടമകൾക്ക് ആവശ്യം. ACCA, CA, CMA USA പോലുള്ള കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനോടൊപ്പം ഉദ്യോഗാർത്ഥികൾ Excel, Power BI എന്നിവയിലും നൈപുണ്യം വർധിപ്പിക്കേണ്ടതുണ്ട്.
ഉള്ളടക്കം
1. Excel: The Basis of Business Skills
1.1 അക്കൗണ്ടിംഗിലെ ദൈനംദിന ജോലികൾ
1.2 സ്കിൽ ഗ്യാപ് ഒരു പ്രശ്നമാകില്ല
1.3 Career ഫൗണ്ടേഷൻ സ്ഥാപിക്കാം
2. Power BI: The Future of Data in Commerce
2.1 From Data to Reporting
2.2 ആഗോളതലത്തിൽ ആവശ്യക്കാർ ഏറെ!
2.3 മികച്ച കരിയർ സാധ്യതകൾ
3. കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് മികച്ച അവസരം
3.1 പ്രൊഫഷണൽ കോഴ്‌സുകളോടൊപ്പം പഠിക്കാം
3.2 Industry-ready പ്രൊഫഷണൽ ആയിമാറാം
4. നിങ്ങളെ Industry ready ആക്കുന്നതിൽ Elance-ൻ്റെ പങ്ക്?
5. Accounting & Finance മേഖലയിൽ ആഗോള അവസരങ്ങൾ
6. Frequently Asked Questions
1. Excel: The basis of business skills
ഫിനാൻസ് & അക്കൗണ്ടിംഗ് മേഖലയിൽ ഉപയോഗിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ടൂളുകളിൽ ഒന്നാണ് എക്സൽ. ഇത് ഒരു സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയർ മാത്രമല്ല, ഡാറ്റ വിശകലനം ചെയ്യുന്നതിനും , അതിന് അനുസൃതമായി തീരുമാനമെടുക്കുന്നതിനുമുള്ള ഏറ്റവും മികച്ച ടൂൾ ആണ്.
1.1 അക്കൗണ്ടിംഗിലെ ദൈനംദിന ജോലികൾ
അക്കൗണ്ടിംഗ് & കോമേഴ്‌സ് ഫീൽഡിലെ ദൈനംദിന ജോലികളായ ബാലൻസ് ഷീറ്റ് തയ്യാറാക്കൽ, ചെലവുകൾ ട്രാക്ക് ചെയ്യൽ തുടങ്ങിയവ പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കുന്ന ഏറ്റവും ഉപകാരപ്രദമായ ടൂളാണ് എക്സൽ. ഒരു എൻട്രി ലെവൽ ജോലിയാണ് നിങ്ങളുടേതെങ്കിൽപോലും, എക്സൽ ഏറ്റവും നന്നായി കൈകാര്യം ചെയ്യാനറിയുന്നവർക്ക് നല്ലൊരു പ്രൊഫഷണൽ കരിയർ നേടിയെടുക്കാൻ സാധിക്കും. ഉദാഹരണത്തിന് എക്സൽ ഫോർമുല ഉണ്ടാക്കൽ, pivot ടേബിളുകളും ചാർട്ടുകളും ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യൽ, റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയവ.
1.2 സ്കിൽ ഗ്യാപ് ഒരു പ്രശ്നമാകില്ല
സമീപകാല തൊഴിൽ സർവേകൾ ചൂണ്ടിക്കാണിക്കുന്നത് 57% ജീവനക്കാരും excel-ൽ വേണ്ടത്ര വൈദഗ്ധ്യം നേടിയിട്ടില്ല, അല്ലെങ്കിൽ അവർക്ക് excel basic skills മാത്രമേ അറിയൂ എന്നാണ്. ഇത് ഒരു വർഷത്തെ 26 പ്രവർത്തി ദിവസങ്ങൾക്ക് തുല്യമായ ഉൽപ്പാദന ക്ഷമതയില്ലായ്മയ്ക്ക് കാരണമാകുന്നു. Excel-ൽ പ്രാവീണ്യം നേടുന്നതിലൂടെ നിങ്ങളുടെ പ്രൊഫഷണൽ വൈദഗ്ധ്യവും, കമ്പനിയുടെ ഉൽപ്പാദന ക്ഷമതയും വർധിക്കുന്നതിനോടൊപ്പം സമയം ലാഭിക്കാനും കഴിയുന്നു.
1.3 Career ഫൗണ്ടേഷൻ സ്ഥാപിക്കാം
ACCA / CA / CMA USA പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, Excel-ൽ നല്ലൊരു അടിത്തറ വികസിപ്പിച്ചെടുത്തുകഴിഞ്ഞാൽ, Power BI പോലുള്ള മറ്റ് അഡ്വാൻസ്ഡ് ബിസിനസ് ഇന്റലിജൻസ് സോഫ്റ്റ്‌വെയറുകളിലേക്ക് മുന്നേറാൻ എളുപ്പമാണ്.
2. Power BI: The Future of Data in Commerce.
സങ്കീർണ്ണമായ പല ബിസിനസ്സ് ഡാറ്റകളും വ്യക്തമായി മനസ്സിലാക്കുന്നതിനും ആകർഷകമായ രീതിയിൽ അവതരിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു മികച്ച ആപ്ലിക്കേഷനാണ് പവർ ബി ഐ. കേവലമൊരു സ്പ്രെഡ്ഷീറ്റ് എന്നതിനപ്പുറം വിദ്യാർത്ഥികൾക്കും പ്രൊഫെഷണലുകൾക്കും കൂടുതൽ വേഗത്തിലുള്ളതും കൃത്യതയാർന്നതുമായ നിഗമനങ്ങളിലേക്ക് എത്താൻ സഹായിക്കുന്ന ഡാഷ്ബോർഡുകൾ സൃഷ്ടിക്കാൻ പവർ ബി ഐയിലൂടെ സാധിക്കും.
2.1 From data to reporting
Excel-ൽ സാധാരണയായി നമ്മൾ ചെയ്യുന്ന കണക്കുകൂട്ടലുകൾ ചെയ്യാനല്ല പവർ ബി ഐ ഉപയോഗിക്കുന്നത്. പകരം നമ്മൾ നൽകുന്ന ഡാറ്റ വിശകലനം ചെയ്ത് ഡാഷ്ബോർഡുകളും ചാർട്ടുകളും നിർമ്മിക്കാൻ പവർ ബി ഐക്ക് സാധിക്കുന്നു. ഉദാഹരണത്തിന് അസംസ്കൃത വസ്തുക്കളുടെ വിൽപ്പന സംബന്ധിച്ച ഒരു ഡാറ്റ വെറുതെ എഴുതിക്കാണിക്കുന്നതിനു പകരം, വിൽപ്പനയുടെ ട്രെൻഡ് മുകളിലേക്കാണോ താഴേക്കാണോ എന്ന് സൂചിപ്പിക്കുന്ന ഒരു visual trend line നിങ്ങൾക്ക് ലഭിക്കുന്നു.
2.2 ആഗോളതലത്തിൽ ആവശ്യക്കാർ ഏറെ!
2025 കഴിയുമ്പോഴേക്കും Global business intelligence market 33.3 ബില്യൺ യുഎസ് ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ Deloitte, EY, Infosys, Accenture തുടങ്ങിയ മുൻനിര കോർപ്പറേറ്റ് കമ്പനികളിൽ Power BI-ൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ നിലവിലുണ്ട്.
2.3 മികച്ച കരിയർ സാധ്യതകൾ
Power BI-ൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകൾക്ക് പ്രതിവർഷം 3.5 മുതൽ 10 ലക്ഷം വരെയാണ് ഇന്ത്യയിൽ നൽകുന്ന ശമ്പളം. കോമേഴ്‌സ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അക്കൗണ്ടിങ്ങിലുള്ള പരിജ്ഞാനവും Power BI-യിലുള്ള വൈദഗ്ധ്യവും സംയോജിപ്പിക്കുക വഴി ഫിനാൻസ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, കൺസൾട്ടിങ്,അനലിറ്റിക്‌സ് എന്നീ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നു. ഇത് പ്രൊഫഷണൽ കരിയറിൽ വളരെയധികം ഉയരാൻ അവരെ പ്രാപ്തരാക്കുന്നു.
3. കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് മികച്ച അവസരം
ഇനിയുള്ള കാലത്ത് കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക്, എക്‌സലും പവർ ബിഐയും ഒരു അധിക വൈദഗ്ധ്യമല്ല. ക്ലാസ് മുറിയിലെ തിയറി ക്ലാസ്സുകളിൽ നിങ്ങൾ പഠിക്കുന്നത് പ്രയോഗത്തിൽ വരുത്തുന്നതിനുള്ള ടൂളുകൾ കൂടിയാണ്. അതുകൊണ്ടുതന്നെ ഈ ടൂളുകളിൽ മതിയായ പ്രാവീണ്യം നേടിയെടുക്കുക എന്നത് ഓരോ വിദ്യാർത്ഥിയുടെയും കടമയാണ്.
3.1 പ്രൊഫഷണൽ കോഴ്‌സുകളോടൊപ്പം പഠിക്കാം
ACCA, CA, CMA USA എന്നീ കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സുകളുടെ സിലബസ്സിൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, മാനേജ്‌മെന്റ് അക്കൗണ്ടിംഗ്, ടാക്സിങ് എന്നീ വിഷയങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പഠിക്കാൻ സാധിക്കും.
പ്രൊഫഷണൽ കോഴ്സുകളോടൊപ്പം തന്നെ Excel & Power BI പഠിക്കുകയാണെങ്കിൽ ഓരോ കാര്യങ്ങളും പ്രായോഗിക തലത്തിൽ മനസ്സിലാക്കാൻ വളരെ എളുപ്പമായിരിക്കും.
3.2 Industry-ready പ്രൊഫഷണൽ ആയിമാറാം
വെറുതെ തിയറി മാത്രം പഠിച്ച് പരീക്ഷ പാസായവരെയല്ല ഇന്ന് ബഹുരാഷ്ട്ര കമ്പനികൾക്കാവശ്യം. ചെയ്യേണ്ട ജോലി എന്താണെന്ന് മനസ്സിലാക്കുകയും അതിനുവേണ്ട നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികളെയാണ് ലോകത്തിലെ മികച്ച കമ്പനികളടക്കം എല്ലാ തൊഴിലുടമകളും അന്വേഷിക്കുന്നത്. Excel , Power bi പോലുള്ള ടൂളുകൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നവർക്കുതന്നെയാണ് അക്കൗണ്ടിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാദ്യതകൾ ഉള്ളത്.
4. നിങ്ങളെ Industry ready ആക്കുന്നതിൽ Elance-ൻ്റെ പങ്ക്?
2025-ലെ India’s Graduate Skill Index പ്രകാരം ഇന്ത്യയിൽ 57.4% യുവാക്കൾക്കും ജോലിയില്ല. ജോലിക്കുവേണ്ട യോഗ്യത ഇല്ലാത്തതുകൊണ്ടോ, ഒഴിവുകൾ ഇല്ലാത്തതുകൊണ്ടോ അല്ല, പകുതിയിലധികം യുവാക്കളും തൊഴിൽ ലഭിക്കാതെ കഷ്ടപ്പെടുന്നത്. AI, Data Analytics, Fintech തുടങ്ങി പുതിയ കാലത്തെ technical skills-ഉം Communication, Critical thinking, Creativity തുടങ്ങിയ soft skills-ഉം ഇന്നത്തെ യുവാക്കളിൽ കുറവാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ഇവിടെയാണ് പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള Elance-ൻ്റെ പാഠ്യ പദ്ധതിയുടെ പ്രസക്തി. ACCA , CA, CMA USA വിദ്യാർത്ഥികൾക്കായി Elance നടപ്പാക്കുന്ന പ്രത്യേക പ്രോഗ്രാമാണ് പ്രൈം പ്ലസ്. മറ്റ് വിദ്യാർത്ഥികളെ അപേക്ഷിച്ച് നിരവധി പ്രായോഗിക പരിശീലന സാധ്യതകൾ പ്രൈം പ്ലസ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
Elance Prime, Prime+:
ഈ പ്രോഗ്രാമുകളിലൂടെ 10 - ലധികം ഇന്‍ഡസ്ട്രി അംഗീകൃത സര്‍ട്ടിഫിക്കേഷനുകളും 150-ലധികം മണിക്കൂറുകൾ നീളുന്ന പ്രായോഗിക പരിശീലനവും കുട്ടികൾക്ക് ഉറപ്പാക്കുന്നു. ക്ലാസ് റൂം പഠനത്തെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുക്കാതെ പുതിയ പ്രൊഫഷണല്‍ ലോകത്ത് നിലനില്‍ക്കാന്‍ അത്യാവശ്യമായ കഴിവുകളും ആത്മവിശ്വാസവും പ്രവർത്തി പരിചയവും വിദ്യാര്‍ത്ഥികള്‍ നേടുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഈ പദ്ധതിയുടെ കീഴിൽ വ്യത്യസ്ത വർഷങ്ങളിലായി LEAP, EDGE, EXCEL HACKATHON, AUDITLAB തുടങ്ങി നിരവധി മത്സരാധിഷ്ഠിത പരിപാടികൾ നടത്തിവരുന്നു.
IIM മുംബൈയുമായി സഹകരിച്ച് കുട്ടികൾക്ക് ഒരു പ്രായോഗിക പഠനാനുഭവം പ്രദാനം ചെയ്ത പ്രോഗ്രാം ആയിരുന്നു LEAP’ 25. ബിസിനസ് ആശയങ്ങൾ വികസിപ്പിക്കാനും പിച്ച് ചെയ്യാനും, real world business strategies-ൽ അറിവ് നേടാനും, market analysis നടത്താനും കുട്ടികളെ പ്രാപ്തരാക്കുന്ന പരിപാടിയായിരുന്നു EDGE. Excel വൈദഗ്ധ്യം നേടുന്നതിനായി ഒരുക്കിയ Excel hackathon. Leadership, decision making, communication skills എന്നിവ വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കിയ Student Leadership Program, കൂടാതെ എല്ലാവിധ പ്രായോഗിക അവസരങ്ങളും നൽകിക്കൊണ്ട് വിദ്യാർത്ഥികളെ ഒരു Audit professional ആക്കിമാറ്റിയ Auditlab എന്നിവയാണ് മറ്റ് ഉദാഹരണങ്ങൾ.
Elance Student Clubs:
ഓരോ കുട്ടികളുടെയും അഭിരുചിക്ക് അനുസരിച്ച് അവർക്ക് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പ്ലാറ്റഫോമാണ് Elance വിദ്യാർത്ഥി ക്ലബ്ബുകൾ.വിദഗ്ധരുടെ ക്ലാസ്സുകളോടൊപ്പം നിരവധി പാഠ്യേതര പ്രവർത്തനങ്ങളും പ്രായോഗിക പരിശീലനവും സാധ്യമാക്കുന്ന 5 ക്ലബുകളാണ് Elance-ലുള്ളത്. Future entrepreneurs-നെ കണ്ടെത്തുന്നതിനായുള്ള Elantrepreneurs Club. സാദ്ധ്യതകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന Trading-ലും stock market-ലും അഭിരുചി വളർത്തുന്നതിനായുള്ള Stock & Investment Club. Future consultants-നെ വളർത്തുന്നതിനായുള്ള ConsultX Club. International Tax-ലും Financial reporting-ലും കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള FinX ക്ലബ്ബ് . അവസാനമായി AI അടക്കമുള്ള എല്ലാ ആധുനിക ഫിനാൻഷ്യൽ ടൂളുകളെപ്പറ്റിയും പഠിക്കാനായി Skill -up club.
ഇത്തരത്തിൽ വ്യത്യസ്ത പ്രോഗ്രാമുകളിലൂടെ കുട്ടികളെ ഒരു Industry-ready professional ആക്കിമാറ്റുക എന്നതാണ് Elance-ൻ്റെ ലക്ഷ്യം. ഒരു ജോലിയിലേക്ക് പ്രവേശിക്കുമ്പോൾ വേണ്ട എല്ലാവിധ പ്രായോഗിക പരിശീലനവും Elance provide ചെയ്യുന്നുണ്ട്.
5. Accounting & Finance മേഖലയിൽ ആഗോള അവസരങ്ങൾ
വരും വർഷങ്ങളിൽ ഏറ്റവുമധികം ജോലി സാധ്യതകൾ ഉണ്ടാകാൻ പോകുന്ന മേഖലയാണ് Accounting & Finance. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് വെറുമൊരു Accountant ആവുക എന്നതിലുപരി ഒരു മികച്ച Commerce പ്രൊഫഷണൽ ആയി മാറണമെങ്കിൽ ACCA CA CMA USA പോലുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിച്ചേ മതിയാകൂ. ഇതിനോടൊപ്പം Excel, Power BI എന്നിവയിൽ പ്രാവീണ്യം കൂടി നേടാനായാൽ ഏറ്റവും മികച്ചൊരു Commerce Career തന്നെ തുടങ്ങാൻ സാധിക്കും. തിയറിയായി പഠിക്കുന്ന കാര്യങ്ങൾ പ്രയോഗത്തിൽ വരുത്തുക വഴി എത്രയും പെട്ടെന്നൊരു ജോലി ഉറപ്പിക്കാനും നിങ്ങൾക്ക് സാധിക്കും.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിശ്വാസ്യത ആർജ്ജിച്ച Elance-ലെ Prime+ പ്രോഗ്രാമുകൾ ഉൾപ്പെടെ നിരവധി സാദ്ധ്യതകൾ ഉദ്യോഗാർത്ഥികൾക്കു മുന്നിലുണ്ട്. Excel Power BI തുടങ്ങിയ സങ്കേതങ്ങൾ പരിശീലിക്കുക വഴി നിങ്ങൾ ഉദ്ദേശിക്കുന്ന Commerce Career-ലേക്ക് എത്താൻ സാധിക്കും.
6. Frequently asked questions
1. B. Com വിദ്യാർത്ഥികൾക്ക് പവർ ബിഐ ഉപയോഗപ്രദമാണോ?
അതെ, തീർച്ചയായും. raw data എളുപ്പത്തിൽ വായിക്കാവുന്ന ഡാഷ്‌ബോർഡുകളിലേക്കും വിഷ്വലുകളിലേക്കും മാറ്റാൻ പവർ ബിഐ സഹായിക്കുന്നു. കൂടാതെ Power BI പരിജ്ഞാനമുള്ളവരെയാണ് Big 4 അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികൾ തേടുന്നത്.
2. Excel പഠിക്കുന്നതാണോ Power BI പഠിക്കുന്നതാണോ നല്ലത്?
രണ്ടും പ്രധാനമാണ്. എക്സൽ ഏറ്റവും അടിസ്ഥാനപരമായ ഒരു ടൂൾ ആണ്. മിക്കവാറും എല്ലാ കമ്പനികളിലും ഇത് ഉപയോഗിക്കുന്നു, അതേസമയം ഡാഷ്‌ബോർഡുകളും ബിസിനസ്സ് insights-ഉം സൃഷ്ടിക്കുന്നതിനുള്ള നൂതനമായ ടൂളാണ് പവർ ബിഐ. എക്സലിൽ നിന്നും പഠനം ആരംഭിച്ച് കൂടുതൽ വിശകലനത്തിനായി Power BI കൂടി പഠിക്കുക എന്നതാണ് മികച്ച വഴി. `
3. Power BI Excel-നെ replace ചെയ്യുമോ?
ഇല്ല. Power BI-യും Excel-ഉം പരസ്പരം പൂരകമാണെന്ന് പറയാം. കണക്കുകൂട്ടലുകൾ, സാമ്പത്തിക മോഡലുകൾ, ദൈനംദിന ജോലികൾ എന്നിവയ്ക്ക് Excel തന്നെയാണ് മികച്ച ടൂൾ. അതേസമയം വിഷ്വലുകൾ സൃഷ്ടിക്കുന്നതിനും സങ്കീർണമായ ഡാറ്റ വിശകലനം ചെയ്യുന്നതിനും Power BI ഉപയോഗിക്കാവുന്നതാണ്. ഇവ രണ്ടിലും ഒരുപോലെ പ്രാവീണ്യം നേടിയവർക്ക് തൊഴിലവസരങ്ങൾ കൂടുതലായിരിക്കും.
4. Data Analysis-നേക്കാൾ മികച്ചതാണോ Power BI ?
Power BI Data Analysis-ൽ നിന്നും തീർത്തും വ്യത്യസ്തമല്ല. കൂടുതൽ ഫലപ്രദമായി ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള ഒരു ഉപകരണമാണിത്. Data വിശകലനം ചെയ്ത് ഏറ്റവും മികച്ച രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ടൂളാണ് Power BI.
We’re Featured On
Recognized by leading media houses for our commitment to quality education and student success.