മികച്ച Career CMA USA-യിലൂടെ..!  - Elance Learning
മികച്ച Career CMA USA-യിലൂടെ..!

മികച്ച Career CMA USA-യിലൂടെ

Finance & accounting ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രൊഫഷണൽ certification ആണ് Certified Management Accountant USA അഥവാ CMA USA . ഡിഗ്രീക്ക് ശേഷം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും best career option-ഉം മറ്റൊന്നല്ല. പ്ലസ് 2 കഴിഞ്ഞ ഏതൊരാൾക്കും enroll ചെയ്യാവുന്ന ഈ course ഒന്ന് മുതൽ 2 വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാവുന്നതാണ്. 160-ൽ പരം രാജ്യങ്ങളിൽ ജോലി സാധ്യതകളുള്ള ഈ advanced professional course-നെ പറ്റി കൂടുതൽ അറിയാം!

ഉള്ളടക്കം

1. CMA USA എന്നാൽ എന്താണ്?

2. അടിസ്ഥാന യോഗ്യതകൾ എന്തെല്ലാം?

3. CMA USA സിലബസും പരീക്ഷാ ഘടനയും

4. Course duration

5. എന്തിനാണ് CMA USA പഠിക്കുന്നത്? 

6. CMA USA ഇന്ത്യയിൽ valid ആണോ? 

7. പ്ലസ് 2-വിനു ശേഷം CMA USA

8. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ മികച്ച career-ലേക്ക്!

9. Frequently Asked Questions

1. CMA USA എന്നാൽ എന്താണ്?

അമേരിക്ക ആസ്ഥാനമായ Institute of Management Accountants (IMA) നൽകിവരുന്ന ഒരു professional Commerce certificate ആണ് CMA USA. Certified Management Accountant എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. 160-ൽ പരം രാജ്യങ്ങൾ അംഗീകരിച്ച ഈ പ്രൊഫെഷണൽ സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതിലൂടെ ഫിനാൻസ് ലോകത്തെ ഏറ്റവും ഉയർന്ന പദവികളിലേക്ക് നിങ്ങൾക്കും എത്താം!  ഇന്ത്യയിലും ഈ സർട്ടിഫിക്കറ്റിന് മികച്ച സാധ്യതകളാണ് ഉള്ളത്.

2. അടിസ്ഥാന യോഗ്യതകൾ എന്തൊക്കെ?

പ്ലസ് 2 കഴിഞ്ഞ ഏതൊരാൾക്കും CMA USA പഠിക്കുവാനായി enroll ചെയ്യാവുന്നതാണ്. എന്നാൽ ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രീ കൂടി പാസ്സ് ആയാലെ ഔദ്യോഗികമായി നിങ്ങൾക്കൊരു Certified Management Accountant ആകാൻ സാധിക്കൂ.

3. CMA USA സിലബസും പരീക്ഷാ ഘടനയും

CMA USA course സിലബസ് 2 പാർട്ടുകളായി വിഭജിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിൽ Analytics, Financial Planning  എന്നിവയ്ക്കാണ് മുൻതൂക്കം നല്കുന്നത് എങ്കിൽ, രണ്ടാം ഭാഗത്തിൽ Strategic Financial Management-നാണ് കൂടുതൽ പ്രാധാന്യം.

Part 1 : Performance, Financial Planning, and Analytics

  • External Financial Reporting Decisions
  • Planning, Budgeting and Forecasting
  • Performance Management
  • Cost Management
  • Internal Controls
  • Technology and Analytics

Part 2 : Strategic Financial Management

  • Financial Statement Analysis
  • Corporate Finance
  • Decision Analysis
  • Risk Management
  • Investment Decisions
  • Professional Ethics

4 മണിക്കൂറാണ് CMA USA exam complete ചെയ്യാനുള്ള സമയം. Multiple Choice ചോദ്യങ്ങൾക്ക് പുറമെ 2 essay questions- നും വിദ്യാർത്ഥികൾ ഉത്തരം നൽകേണ്ടതായിട്ടുണ്ട്. 500 മാർക്കിൽ 360 മാർക്ക് നേടിയാൽ മാത്രമേ എക്സാം പാസ്സ് ആവുകയുള്ളൂ.

4. Course duration

2 പാർട്ടുകളിലായി നടത്തപ്പെടുന്ന പരീക്ഷ വിദ്യാർത്ഥികളുടെ കഴിവും സമയവും അനുസരിച്ച് 1 മുതൽ 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കാവുന്നതാണ്. പ്ലസ് 2 കഴിഞ്ഞ് enroll ചെയ്യുന്നവരാണെങ്കിൽ ഏതെങ്കിലും ഒരു University degree കൂടി നേടിയാലേ CMA USA  certificate ലഭിക്കൂ. കൂടാതെ Financial Management-ലോ Accounting-ലോ 2 വർഷത്തിൽ കുറയാത്ത experience-ഉം course പൂർത്തിയാക്കാൻ അനിവാര്യമാണ്.  

ജനുവരി-ഫെബ്രുവരി, മെയ്- ജൂൺ, സെപ്റ്റംബർ- ഒക്ടോബർ എന്നിങ്ങനെ 3 തവണകളിലായി നിങ്ങൾക്ക് എക്സാം എഴുതാവുന്നതാണ്.

5. എന്തിനാണ് CMA USA പഠിക്കുന്നത്?

Finance and Management industry-യിൽ ഏറ്റവും ഉയർന്ന തസ്തികയിൽ CMA USA professional ആയൊരാൾക്ക് ജോലി ലഭിക്കുന്നു. ഏറ്റവും ചുരുങ്ങിയ കാലയളവ് കൊണ്ട് Financial Analyst, Management Accountant , Financial Controller തുടങ്ങിയ ജോലികളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

5.1 മാന്യമായ ജോലി, ഉയർന്ന ശമ്പളം:

Finance and Management industry-യിൽ ഏറ്റവും ഉയർന്ന തസ്തികയിൽ CMA USA professional ആയൊരാൾക്ക് ജോലി ലഭിക്കുന്നു. ഏറ്റവും ചുരുങ്ങിയ കാലയളവ് കൊണ്ട് Financial Analyst, Management Accountant , Financial Controller തുടങ്ങിയ ജോലികളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

5.2 വൈവിധ്യമാർന്ന മേഖലകൾ:

IT, retail, banking, manufacturing തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ തൊഴിൽ സമ്പാദിക്കുവാനുള്ള അവസരം.

5.3 ലീഡർഷിപ്പ് വളർത്താം:

CMA USA കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ strategic and leadership കഴിവുകൾ വികസിപ്പിക്കുവാനും manager പോലെയുള്ള ഉന്നതമായ പദവികളിലേക്ക് ഉയരാനും സാധിക്കുന്നു.

5.4 Career Growth:

Practical skills-ഉം global recognition-ഉം ഒരുപോലെ നേടിയെടുത്തുകൊണ്ട് ലോകത്തെവിടെയും ഏത് മേഖലയിലും ജോലി ചെയ്യാനും സ്വയം വളരാനുമുള്ള അവസരം ലഭിക്കുന്നു.

6. CMA USA ഇന്ത്യയിൽ valid ആണോ?

CMA USA ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു finance certification ആണ്. കൂടാതെ IMA അതിൻ്റെ സാന്നിധ്യം ഒട്ടുമിക്ക രാജ്യങ്ങളിലും സജീവമായി തന്നെ വളർത്തിയെടുത്തിട്ടുണ്ട്. IMA  ഇന്ത്യയിലെ ICAI- യുമായി MOU സൈൻ ചെയ്യുകയും മറ്റ് അക്കൗണ്ടിംഗ് അസോസിയേഷനുകളുമായും സർവകലാശാലകളുമായും alliance-ഉം ഉണ്ടാക്കിയിട്ടുണ്ട്. 

IMA-യ്ക്ക് ACCA-യുമായും സഖ്യമുണ്ട്, അതുകൊണ്ട് തന്നെ CMA പരീക്ഷയ്ക്ക് സ്വയം യോഗ്യത നേടുന്നതിന് അതിലെ അംഗങ്ങളെ ACCA അനുവദിക്കുന്നു.

7. പ്ലസ് 2 വിന് ശേഷം CMA USA

പ്ലസ് 2 വിന് ശേഷം CMA USA  enroll ചെയ്യാൻ കഴിയുമെങ്കിലും കോഴ്സ് പൂർത്തിയാക്കണമെങ്കിൽ degree സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആയതിനാൽ  degree ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടം ശ്രദ്ധയോടെ പ്ലാൻ  ചെയ്താൽ ഡിഗ്രീ തീരുമ്പോഴേക്കും ഒരു commerce professional ആയി നിങ്ങൾക്ക്  career start ചെയ്യാവുന്നതാണ്.

8. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ മികച്ച career-ലേക്ക്!

ഏറ്റവും കുറഞ്ഞ വർഷങ്ങൾക്കൊണ്ട് കോഴ്സ് പൂർത്തിയാക്കാൻ കഴിയുന്നു എന്നതാണ് CMA USA-യെ വളരെ അധികം ജനപ്രിയമാക്കുന്നത്. കൂടുതൽ വർഷങ്ങൾ ചെലവഴിക്കാതെ തന്നെ നല്ലൊരു career സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച option ആണ് CMA USA. പ്ലസ് 2 കഴിഞ്ഞവർക്കും ഡിഗ്രി പഠിക്കുന്നവർക്കും  ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കും ഒരുപോലെ choose ചെയ്യാൻ കഴിയുന്ന ഈ professional course പഠിക്കാൻ നിങ്ങൾക്ക് വെറുമൊരു Institute പോരാ, കേരളത്തിലെ Commerce coaching രംഗത്ത് കുറഞ്ഞ സമയംകൊണ്ടുതന്നെ വ്യക്തിമുദ്ര പതിപ്പിച്ച Elance-ൽ ചേർന്ന് പഠിക്കൂ… Practitioner based learning-ന് പ്രാധാന്യം നൽകിക്കൊണ്ട് നിങ്ങളെ multi-national കമ്പനികളിൽ  ജോലിക്ക് തയ്യാറാക്കുന്ന തരത്തിലാണ് Elance-ലെ പഠന രീതി.  

ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട ഈ professional certificate സ്വന്തമാക്കി ലോകത്തെവിടെയും ജോലി നേടാൻ Elance തന്നെയാണ് best choice!

9. Frequently Asked Questions

1. CMA-യുടെ full form എന്താണ്?

Certified Management accountant എന്നതാണ് CMA- യുടെ full form.

2. CMA complete ചെയ്യാൻ എത്ര സമയം എടുക്കും?

ഏകദേശം 1 വർഷം കൊണ്ടുതന്നെ CMA USA complete ചെയ്യാവുന്നതാണ്. ഉദ്യോഗാർത്ഥികളുടെ കഴിവും സമയവും അനുസരിച്ച് ഇത് കൂടുകയും കുറയുകയും ചെയ്യാം.

3. CMA USA  tough ആണോ?

ആത്മാർത്ഥമായി പഠിക്കാൻ തയ്യാറാണെങ്കിൽ CMA USA exam tough ആണെന്ന് പറയാൻ കഴിയില്ല. മികച്ച പരിശീലനത്തിലൂടെ ഏതൊരാൾക്കും CMA USA പാസ്സ് ആകാവുന്നതാണ്.

4. CMA complete ചെയ്താൽ ഏതൊക്കെ ജോലികളാണ് ലഭിക്കുക? 

Financial Analyst, Management Accountant , Financial Controller, Strategic Heads, Financial Risk Managers തുടങ്ങി financial & accounting മേഖലയിലെ നിരവധി ഉയർന്ന ജോലികൾ CMA USA പഠിച്ചൊരാൾക്ക് ലഭിക്കും.

We’re Featured On

Recognized by leading media houses for our commitment to quality education and student success.

Hey there! Got a question? We're just a message away!

3